കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാനോ ഗുജറാത്തിന് സ്വന്തം

  • By Super
Google Oneindia Malayalam News

അഹമ്മദാബാദ്‌: പ്രക്ഷോഭങ്ങളെ തുടര്‍ന്ന്‌ പശ്ചിമ ബംഗാളിന്‌ നഷ്ടമായ ടാറ്റ മോട്ടോഴ്‌സിന്റെ നാനോ കാറിന്റെ ഫാക്ടറി ഗുജറാത്തില്‍ സ്ഥാപിയ്‌ക്കാന്‍ ധാരണയായി.

ടാറ്റ മേധാവി രത്തന്‍ ടാറ്റയും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ഇത്‌ സംബന്ധിച്ച്‌ ധാരണാപത്രത്തില്‍ ഒപ്പിട്ടതിന്‌ ശേഷം നടത്തിയ സംയുക്‌ത വാര്‍ത്താ സമ്മേളനത്തിലാണ്‌ നാനോ ഗുജറാത്തിന്‌ സ്വന്തമായ കാര്യം പ്രഖ്യാപിച്ചത്‌.

ഫാക്ടറിയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 1000 ഏക്കര്‍ ഭൂമിയാണ്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ ടാറ്റയ്‌ക്ക്‌ കൈമാറിയിരിക്കുന്നത്‌.

തൊഴില്‍ തര്‍ക്കങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഇവിടെയുണ്ടാകില്ലെന്ന്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി ടാറ്റ ചെയര്‍മാന്‌ ഉറപ്പ്‌ നല്‌കിയിട്ടുണ്ട്‌.

06.23 PM

നാനോ ഫാക്ടറിയ്‌ക്ക്‌ ഗുജറാത്തില്‍ ഭൂമിയനുവദിച്ചു

അഹമ്മദാബാദ്‌: ടാറ്റ മോട്ടോഴ്‌സിന്റെ നാനോ ഫാക്ടറി‌ സ്ഥാപിയ്‌ക്കുന്നതിനായി 1000 ഏക്കര്‍ ഭൂമി അനുവദിയ്‌ക്കാന്‍ ഗുജറാത്ത്‌ ക്യാബിനറ്റ്‌ തീരുമാനിച്ചു.

ചെറുകാര്‍ ഫാക്ടറി ഗുജറാത്തില്‍ ആരംഭിയ്‌ക്കുന്നമെന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ടാറ്റ തലവന്‍ രത്തന്‍ ടാറ്റയും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും സംയുക്തമായി ചൊവ്വാഴ്‌ച തന്നെ നടത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇതോടെ ബംഗാളിന്റെ നഷ്ടം ഗുജറാത്തിന്‌ നേട്ടമായി മാറും.

അഹമ്മദാബാദിന്‌ 25 കിലോമീറ്റര്‍ അകലെ സാനന്ദില്‍ സ്ഥിതി ചെയ്യുന്ന ആനന്ദ്‌ കാര്‍ഷിക സര്‍വകലാശാലയുടെ അധീനതയിലുള്ള പ്രദേശമാണ്‌ ഫാക്ടറിയ്‌ക്ക്‌ നല്‌കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌. സിംഗൂരില്‍ നാനോ ഫാക്ടറിയ്‌ക്കെതിരെയുള്ള പ്രക്ഷോഭം ആരംഭിച്ച കാലത്തു തന്നെ ഈ പ്രദേശം സര്‍ക്കാര്‍ നോട്ടമിട്ടിരുന്നു.

നാനോ കാര്‍ ഫാക്ടറിയ്‌ക്കായി മത്സരച്ച കര്‍ണാടകയും ആന്ധ്രയുമടക്കമുള്ള വന്‍കിട സംസ്ഥാനങ്ങളെ പിന്നിലാക്കി ഫാക്ടറി ഗുജറാത്തിലേക്ക്‌ കൊണ്ടു വന്നാല്‍ മുഖ്യമന്ത്രി പദവിയില്‍ ഏഴ്‌ വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോഡിയ്‌ക്ക്‌ അഭിമാനിയ്‌ക്കാവുന്ന നേട്ടമായിരിക്കുമത്‌.

കലാപങ്ങളിലൂടെ കളങ്കമേറ്റെങ്കിലും സംസ്ഥാനം വ്യവസായവത്‌കരണ പാതയിലൂടെ മുന്നേറുന്നത്‌ നേരത്തെ തന്നെ മോഡിയുടെ യശസ്സുയര്‍ത്തിയിരുന്നു.

നാനോ പദ്ധതി കൂടി ഗുജറാത്തിലേക്കെത്തിയാല്‍ മോഡിയ്‌ക്കത് ഏറെ രാഷ്ട്രീയ മൈലേജ് നല്കുമെന്ന കാര്യമുറപ്പാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X