നാനോ മോഡിക്ക്‌ പൊന്‍തൂവലാകുമോ?
അഹമ്മദാബാദ്: ഗുജറാത്തിന്റെ മുഖ്യമന്ത്രി പദവിയില് ചൊവ്വാഴ്ച ഏഴാം വര്ഷം പൂര്ത്തിയാക്കുന്ന നരേന്ദ്ര മോഡിയുടെ കീരിടത്തിലെ പൊന്തൂവലായി ടാറ്റയുടെ നാനോ പ്ലാന്റ് മാറിയേക്കാമെന്ന് റിപ്പോര്ട്ടുകള്.
നാനോ കാര് ഫാക്ടറി ഗുജറാത്തില് വന്നേക്കുമെന്നുള്ള റിപ്പോര്ട്ടുകളാണ് മോഡിയെ ഇപ്പോള് ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്.
അഹമ്മദാബാദിന് 25 കിലോമീറ്റര് പടിഞ്ഞാറ് സാനന്ദിലാവും പ്ലാന്റ് സ്ഥാപിയ്ക്കുകയെന്നാണ് റിപ്പോര്ട്ട്. ടാറ്റ മോട്ടോഴ്സിലെ ഉന്നതോദ്യഗസ്ഥര് തിങ്കളാഴ്ച സാനന്ദില് സന്ദര്ശനം നടത്തിയിരുന്നു. ടാറ്റയ്ക്ക് ഇവിടെ 1400 ഏക്കര് ഭൂമി നല്കുന്നതിനുള്ള അനുമതി മോഡി മന്ത്രിസഭ ചൊവ്വാഴ്ച പ്രഖ്യാപിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട് ടാറ്റ തലവന് രത്തന് ടാറ്റ ചൊവ്വാഴ്ച മോഡിയുമായി ചര്ച്ച നടത്തുമെന്നുമറിയുന്നു.
വ്യവസായങ്ങളെ ആകര്ഷിയ്ക്കാന് നല്കുന്ന ഇളവുകള് സംസ്ഥാന ഖജനാവിനെ ബാധിയ്ക്കുന്നുവെന്ന് ആരോപണങ്ങളുണ്ടെങ്കിലും നാനോ കാര് ഫാക്ടറി പോലൊരു പദ്ധതിയ്ക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും മോഡി സര്ക്കാര് തയാറാകുമെന്നാണ് സൂചന.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications