മാനഭംഗത്തിനിരയായ കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി
പഞ്ച്കുല(ഹരിയാന): കൂട്ടമാനഭംഗത്തിനിരയായ വിദ്യാര്ത്ഥിനിയെ സ്വഭാവദൂഷ്യം ആരോപിച്ച് സ്കൂളില്നിന്നും പുറത്താക്കി. ഹരിയാനയിലെ പഞ്ച്കുല ജില്ലയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്.
പെണ്കുട്ടിയുടെ സ്വഭാവശുദ്ധിയില് സംശയമുണ്ടെന്നും ഇത് സ്കൂളിന്റെ പേരിന് കളങ്കം വരുത്തുമെന്നും കാണിച്ചാണ് പന്ത്രാണ്ടാം ക്ലാസ് വിദ്യാര്ത്ഥിനിയെ സ്കൂളില് നിന്നും പുറത്താക്കിയത്.
ഇതേസ്കൂളിലെ മുതിര്ന്ന വിദ്യാര്ത്ഥികളാണ് ഈ വിദ്യാര്ത്ഥിനിയെ മാനഭംഗപ്പെടുത്തിയത്. ഈ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സ്കൂള് അധികൃതര് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. ഈ വിദ്യാര്ത്ഥിനിയ്ക്കൊപ്പം മറ്റ് ഒന്പത് പേരെക്കൂടി സ്കൂള് അധികൃതര് പുറത്താക്കിയിട്ടുണ്ട്.
സ്കൂളിലെ വിദ്യാര്ത്ഥികള്ക്കിടയില് വിദ്വേഷം വളര്ത്തുന്നു തുടര്ച്ചയായി ക്ലാസില് ഹാജരാകാതിരിക്കുന്നു എന്നീ കുറ്റങ്ങളും വിദ്യാര്ത്ഥിനിയ്ക്കെതിരെ ആരോപിച്ചിട്ടുണ്ട്. എന്നാല് മറ്റ് ഒന്പത് കുട്ടികളെ പുറത്താക്കിയ കാര്യത്തില് സ്കൂള് അധികൃതര് ഇതേവരെ വിശദീകരണം നല്കിയിട്ടില്ല.
വിദ്യാര്ത്ഥിനിയെ പുറത്താക്കിയ സംഭവം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും രോഷത്തിനിടയാക്കിയിട്ടുണ്ട്. ഇവര് സ്കൂളില് എത്തി പ്രവര്ത്തനങ്ങള് തടസ്സപ്പെടുത്തിയിരുന്നു. ക്രൂരതയ്ക്കിരയായ ഒരു പെണ്കുട്ടിയോട് ദയാവായ്പോടെ പെരുമാറേണ്ട സ്ഥാനത്ത് സ്കൂള് അധികൃതര് ഇത്തരത്തില് ഒരു നടപടി സ്വീകരിച്ചത് നീതിയല്ലെന്നാണ് രക്ഷിതാക്കള് ചൂണ്ടിക്കാണിയ്ക്കുന്നത്.
കേസിലെ എല്ലാ പ്രതികളെയും പൊലീസിന് അറിയാമെന്നും ഉന്നതരില് നിന്നുള്ള സമ്മര്ദ്ദം മൂലം പൊലീസ് അവര്ക്കെതിരെ നടപടിയെടുക്കാന് മടിക്കുകയാണെന്നും രക്ഷിതാക്കളും നാട്ടുകാരും ആരോപിക്കുന്നു.












Click it and Unblock the Notifications