കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റുമുട്ടല്‍ വ്യാജമെങ്കില്‍ പിന്തുണ പിന്‍വലിയ്ക്കും: അമര്‍ സിങ്‌

  • By Staff
Google Oneindia Malayalam News

പനജി: ദില്ലി സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ അറസ്റ്റുചെയ്‌ത ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നിരപരാധികളാണെന്ന്‌ തെളിഞ്ഞാല്‍ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന്‌ സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അമര്‍സിങ്‌.

ഭീകരരാണെങ്കില്‍ അവരെ വെടിവച്ചു കൊല്ലുക, അതല്ല നിരപരാധികളാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക്‌ നീതി ലഭിക്കണം. അവര്‍ നിരപരാധികളാണെന്ന്‌ തെളിയുകയാണെങ്കില്‍ തീര്‍ച്ചയായും യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ ആലോചിയ്‌ക്കും-അമര്‍സിങ്‌ പറഞ്ഞു.

ദില്ലിയിലെ ബട്‌ല ഹൗസില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ഇന്‍സ്‌പക്ടര്‍ മോഹന്‍ ചന്ദ്‌ ശര്‍മ്മയുടെ കുടുംബം സര്‍ക്കാര്‍ പ്രഖ്യാപിച്ച 10ലക്ഷം രൂപയുടെ സഹായം നിരസിച്ച സംഭവത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശര്‍മ്മയുടെ കുടുംബം ഇത്തരത്തില്‍ പ്രതികരിച്ചതില്‍ തനിയ്‌ക്ക്‌ വിഷമമുണ്ടെന്നും അമര്‍സിങ്‌ അറിയിച്ചു. ബട്‌ല ഹൗസില്‍ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.

സര്‍വ്വകലാശാലാ അധികൃതരുമായി സംസാരിച്ചശേഷം അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക്‌ നിയമസഹായം തേടുന്നതിനുള്ള പണം നല്‍കും. ബട്‌ല ഹൗസില്‍ യഥാര്‍ത്ഥത്തില്‍ നടന്നതെന്താണെന്ന്‌ അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക തന്നെ വേണം. ഏതെങ്കിലും തീവ്രവാദിയേയോ തീവ്രവാദ സംഘടനയേയോ സഹായിക്കാനായല്ല ഞാനിത്‌ പറയുന്നത്‌. നിരപരാധികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നതുകൊണ്ടാണ്‌- അദ്ദേഹം വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X