കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ സെസ് നയം സ്മാര്ട്ട് സിറ്റിക്കും ബാധകം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിയ്‌ക്കുന്നതിന്‌ 13 വ്യവസ്ഥകള്‍ അടങ്ങുന്ന സെസ്‌ നയം വ്യവസായ വകുപ്പ്‌ തിങ്കളാഴ്‌ച പുറത്തിറക്കി.

പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള സെസ്‌ വിജ്ഞാപനങ്ങളിലും മാറ്റമുണ്ടാകും. സംസ്ഥാനത്ത്‌ ഇപ്പോള്‍ അനുവദിച്ചിരിയ്‌ക്കുന്നതും ഭാവിയില്‍ അനുമതി ലഭിയ്‌ക്കുന്നതുമായ എല്ലാ സെസുകള്‍ക്കും പുതിയ ഉത്തരവ്‌ ബാധകമാണ്‌.

ഇതനുസരിച്ച്‌ നിര്‍മ്മാണത്തിലിരിയ്‌ക്കുന്ന സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്കും അതിന്‌ മുമ്പ്‌ വിജ്ഞാപനം ഇറക്കിയ എട്ട്‌ സെസുകള്‍ക്കും പുതിയ നയം ബാധകമായിരിക്കും. ഈ എട്ടെണ്ണത്തില്‍ ഒന്ന്‌ മാത്രമേ നിലവില്‍ വന്നിട്ടുള്ളൂ. ബാക്കിയെല്ലാം നിര്‍മ്മാണഘട്ടത്തിലാണ്‌.

പുതിയ നയം പ്രഖ്യാപിച്ചതോടെ 2004 ലെ യുഡിഎഫ്‌ ഭരണകാലത്ത്‌ സെസ്‌ സംബന്ധിച്ച്‌ ഇറങ്ങിയ ഉത്തരവിന്‌ ഇനി പ്രാബല്യം ഉണ്ടാകില്ല.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്കും നിര്‍മ്മാണം പുരോഗമിയ്‌ക്കുന്ന മറ്റു സെസുകള്‍ക്കും സ്‌റ്റാമ്പ്‌ ഡ്യൂട്ടി, ഇലക്ട്രിസിറ്റി ഡ്യൂട്ടി എന്നിവയില്‍ ഇളവ്‌ അനുവദിയ്‌ക്കാനും പഞ്ചായത്തീരാജിലെ 200ാം വകുപ്പ്‌ പൂര്‍ണമായും ഒഴിവാക്കാനും ധാരണയായത്‌.

പഞ്ചായത്തിന്‌ കൊടുക്കേണ്ട കെട്ടിട നികുതി, തൊഴില്‍ നികുതി തുടങ്ങിയവയില്‍ പൂര്‍ണ ഇളവ്‌ 2004 ഉത്തരവ്‌ പ്രകാരം ലഭിയ്‌ക്കുമായിരുന്നു. സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്ക്‌ മാത്രമായി ഇനി പ്രത്യേക ഇളവ്‌ ലഭ്യമാക്കണമെങ്കില്‍ സര്‍ക്കാര്‍ തീരുമാനിയ്‌ക്കണം. എന്നാലിത്തരമൊരു ഇളവ്‌ പ്രായോഗികമല്ലെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.

സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്ക്‌ മുമ്പ്‌ അനുമതി ലഭിച്ച സെസുകളെ ഒഴിവാക്കി സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്ക്‌ മാത്രമായി ഇളവ്‌ അനുവദിച്ചാല്‍ അത്‌ വിവേചനമാണെന്ന്‌ ചൂണ്ടിക്കാട്ടി മറ്റു കമ്പനികള്‍ സര്‍ക്കാരിനെതിരെ നിയമനടപടിയ്ക്കൊരുങ്ങുകയും ചെയ്യും.

പുതിയ സെസ്‌ നയം സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്ക്‌ ബാധകമാകില്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനും മന്ത്രി എസ്‌ ശര്‍മ്മയും പറഞ്ഞിരുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X