Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലികാ പീഡനം; സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയെ പുറത്താക്കി

കൊയിലാണ്ടി(കോഴിക്കോട്‌): സിപിഎം ബ്രാഞ്ച്‌ സെക്രട്ടറി ബാലികമാരെ പീഡിപ്പിച്ചതായി പരാതി. ചേമഞ്ചേരി ലോക്കല്‍ കമ്മിറ്റിയ്‌ക്കുകീഴിലുള്ള വെങ്ങളം ചീനച്ചേരി ബ്രാഞ്ച്‌ സെക്രട്ടറി കെകെ സുധാകരന്‌(55) എതിരെയാണ്‌ പരാതിയുയര്‍ന്നിരിക്കുന്നത്‌.

ബാലസംഘം യോഗത്തിന്‌ വിളിച്ചുവരുത്തിയ ബാലികമാരെ പാര്‍ട്ടി ഓഫീസില്‍വച്ച്‌ സുധാകരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്‌ പരാതി. കുട്ടികളുടെ രക്ഷിതാക്കള്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ സുധാകരനെതിരെ പരാതി നല്‍കിയിട്ടുണ്ട്‌. തിക്കോടി എഫ്‌സിഐ ഗോഡൗണിലെ തൊഴിലാളിയായ സുധാകരന്‍ ഇപ്പോള്‍ ഒളിവിലാണ്‌.

ഒന്പതും ഏഴും വീതം വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന്‌ ഇരകളായത്‌. സുധാകരന്റെ അയല്‍വാസികളാണ്‌ എല്ലാകുട്ടികളും. ഏറെനാളായി പീഡനം തുടരുന്നുണ്ടെന്നും കുട്ടികള്‍ ഭയംകാരണം പുറത്ത്‌ പറയാതിരിക്കുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം യോഗത്തിനെത്തിയ പുതിയ കുട്ടികളില്‍ ഒരാള്‍ സുധാകരന്റെ പെരുമാറ്റത്തില്‍ പന്തികേട്‌ തോന്നി ഓഫീസില്‍ നിന്നും ഇറങ്ങിയോടി രക്ഷിതാക്കളോട്‌ പരാതിപറയുകയായിരുന്നു. പിന്നീട്‌ രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ്‌ മുമ്പും ഇത്തരം സംഭവം നടന്നതായി കുട്ടികള്‍ അറിയിച്ചത്‌.

സുധാകരനെതിരെ ബലാല്‍സംഗ ശ്രമത്തിന്‌ കേസെടുത്തതായി കൊയിലാണ്ടി പൊലീസ്‌ അറിയിച്ചു. ഇതിനിടെ സുധാകരനെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ കാട്ടില്‍പ്പീടികയില്‍ മുന്നൂറോളം പേര്‍ പ്രകടനം നടത്തി.

ആരോപണ വിധേയനായ സുധാകരനെ പാര്‍ട്ടി അച്ചടക്കത്തിനും സംസ്‌കാരത്തിനും ചേരാത്ത വിധത്തില്‍ പ്രവര്‍ത്തിച്ചതിന്‌ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്‌ണന്‍ അറിയിച്ചു. പ്രശ്‌നത്തില്‍ സിപിഎമ്മിന്റെ നിലപാട്‌ വ്യക്തമാക്കാന്‍ ചൊവ്വാഴ്‌ച വൈകീട്ട്‌ കാട്ടില്‍പീടികയല്‍ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+