സെസ് നയം സ്‌മാര്‍ട് സിറ്റിയ്‌ക്ക് ബാധകമല്ല: വിഎസ്
തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖല(സെസ്)കള്‍ക്കായുള്ള നയം സ്‌മാര്‍ട് സിറ്റി പദ്ധതിയ്‌ക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
സെസ് നയം സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.എസ് അറിയിച്ചു.
സ്‌മാര്‍ട്‌സിറ്റി സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാറുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണ്. സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയ ശേഷമാണ് പദ്ധതി തുടങ്ങിയത്. പിന്നീട് കൊണ്ടുവന്ന സെസ് നയം ഇതിനെ ബാധിക്കില്ല- അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കുന്നത് സംബന്ധിച്ചാണ് സര്‍ക്കാര്‍ പുതിയ സെസ് നയം കൊണ്ടുവന്നത്. നേരത്തേ സര്‍ക്കാരുമായി കരാറുണ്ടാക്കിയ സ്‌മാര്‍ട്‌സിറ്റി പദ്ധതിയ്‌ക്കും സെസ് നയം ബാധകമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications