എല്‍ഡിഎഫ്‌ സമരത്തിനെതിരെ യുഡിഎഫ്‌ സമരം
തിരുവനന്തപുരം: കേന്ദ്ര അവഗണനയില് പ്രതിഷേധിച്ച് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില് ദില്ലിയില് സംഘടിപ്പിയ്ക്കുന്ന പാര്ലമെന്റ് മാര്ച്ചിനെതിരെ യുഡിഎഫ് രംഗത്ത്.
സംസ്ഥാന സര്ക്കാരിന്റെ സമരത്തിനെതിരായി അന്നു തന്നെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില് ധര്ണ നടത്താനാണ് യുഡിഎഫ് തീരുമാനം.
യുഡിഎഫ് ഉന്നതാധികാര യോഗത്തിന് ശേഷം കണ്വീനര് പി.പി തങ്കച്ചനാണ് യുഡിഎഫ് ധര്ണ നടത്തുന്ന കാര്യം പ്രഖ്യാപിച്ചത്.
സംസ്ഥാന സര്ക്കാര് ഭരണപരാജയം മറച്ചുവെയ്ക്കാനാണ് കേന്ദ്ര വിരുദ്ധ സമരം നടത്താന് തീരുമാനിച്ചതെന്നും പി.പി തങ്കച്ചന് ആരോപിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications