Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുവഴിയില്‍ തുപ്പിയാല്‍ 6000 രൂപ പിഴ

ദുബയ്: റോഡല്ലേ പൊതുമുതലല്ലേ തുപ്പിക്കളയാമെന്നാണ് വിചാരമെങ്കില്‍ നിങ്ങളുടെ കീശ കാലിയാകുമെന്നുറപ്പ്‌. ദുബൈ നഗരത്തിലെ കാര്യമാണ്‌ പറഞ്ഞുവരുന്നത്‌.

പൊതുവഴിയില്‍ തുപ്പുന്നതിനിടെ പിടിക്കപ്പെട്ടാല്‍ 500 ദിര്‍ഹം അതായത്‌ 6000 രൂപയാണ്‌ പിഴയടയ്‌ക്കേണ്ടിവരുക. നഗരം വൃത്തിയായി സൂക്ഷിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ ദുബയില്‍ തുടങ്ങിയ പ്രചരണപരിപാടികളുടെ ഭാഗമായാണ്‌ പൊതുവഴിയില്‍ തുപ്പുന്നവര്‍ക്ക്‌ പിഴയിടാന്‍ നഗര ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്‌.

പുകയില പോലുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതിനും കെട്ടിടങ്ങളുടെ ബാല്‍ക്കണിയില്‍ തുണിയുണക്കാനിടുന്നതിനുമെല്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്‌. ബുധനാഴ്‌ച മുതലാണ്‌ സെ യെസ്‌ ടു എ ക്ലീന്‍ നെയ്‌ഫ്‌ എന്ന്‌ പേരിട്ടിരിക്കുന്ന ശുചീകരണ യജ്ഞം ആരംഭിക്കുന്നത്‌.

പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക്‌ 5000 ദിര്‍ഹമാണ്‌ പിഴയടയ്‌ക്കേണ്ടിവരുക. ഇത്തരം വസ്‌തുക്കള്‍ വില്‍പന നടത്തുന്നവരെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്കാകട്ടെ 2000 ദിര്‍ഹം സമ്മാനമായി ലഭിക്കുകയും ചെയ്യും.

നഗരം വൃത്തിയായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇത്തരം കാര്യങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌. ആളുകള്‍ക്ക്‌ മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സൗകര്യത്തിനായി നഗരത്തില്‍ പലയിടത്തായി വലുതും ചെറുതുമായ ചവറ്റുകുട്ടകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ആ ശുചിത്വയജ്ഞം വിജയത്തിലെത്തിക്കാനായി എല്ലാവിധ മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തുന്നുണ്ട്‌- ദുബൈ മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നു.

ആരെങ്കിലും നിയമലംഘനം നടത്തുന്നതായി കണ്ടാല്‍ ജനങ്ങള്‍ക്ക്‌ 800-900 എന്ന നമ്പറില്‍ അവരെക്കുറിച്ച്‌ മുനിസിപ്പാലിറ്റി ഓഫീസില്‍ വിവരം നല്‍കുകയും ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+