അമേരിക്കയുമായുള്ള സൈനിക ബന്ധം ചൈന ഉപേക്ഷിച്ചു
വാഷിങ്ടണ്‍: തായ്വാനുമായി ആയുധ ഇടപാട് നടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് യുഎസുമായുള്ള സൈനിക ഉദ്യോഗസ്ഥ ബന്ധങ്ങള്‍ ചൈന ഉപേക്ഷിച്ചതായി അമേരിക്ക അറിയിച്ചു.
തായ്വാന് ആയുധ വില്പന അമേരിക്ക പ്രഖ്യാപിച്ച സാഹചര്യത്തില്‍ സൈനിക പദ്ധതികളും ഉന്നതതല സന്ദര്‍ശനങ്ങളുമായി മുന്നോട്ടു പോകാനാവില്ലെന്ന് ചൈന വ്യക്തമാക്കിയതായി യുഎസ് പ്രതിരോധ വകുപ്പ് വക്താവാണ് അറിയിച്ചത്.
തായ്വാനുമായി 650 കോടി ഡോളറിന്റെ ആയുധ ഇടപാട് നടത്തുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഇത് പ്രകാരം 30 അപ്പാച്ചെ ഹെലികോപ്ടറുകള്‍, 330 പാട്രിയറ്റ് മിസൈലുകള്‍ തുടങ്ങിയവ അമേരിക്ക തായ് വാന്‍ നല്‍കും.
രാത്രി കാലങ്ങളില്‍ കാഴ്ച സാധ്യമാക്കുന്ന സെന്‍സറുകളും ഹെല്‍ഫയര്‍ മിസൈലുകളുമടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ തായ്വാന് നല്‍കാനുള്ള യുഎസ് തീരുമാനം ചൈനയെ പ്രകോപിപ്പിയ്ക്കുമെന്ന് നേരത്തെ തന്നെ ആശങ്ക ഉയര്‍ന്നിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications