Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരിപ്പുവയ്യ; കെയ്‌റ്റ്‌ വില്യത്തോട്‌ വിടപറഞ്ഞു

William with Kateലണ്ടന്‍: ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരനും കാമുകി കെയ്‌റ്റ്‌ മിഡില്‍ടണും വഴിപിരിയുന്നു. സൈനിക സേവനം നടത്താനുള്ള വില്യത്തിന്റെ തീരുമാനമാണ്‌ കേറ്റിനെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌.

സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ച വില്യത്തിനൊപ്പം വിവാഹജീവിതം നയിക്കാന്‍ ഇനിയും എട്ടുവര്‍ഷത്തോളം കെയ്‌റ്റ്‌ കാത്തിരിക്കേണ്ടിവരും. ഇതിന്‌ വയ്യാത്തതുകൊണ്ടാണത്രേ ബന്ധം മതിയാക്കാമെന്ന്‌ കെയ്‌റ്റ്‌ തീരുമാനിച്ചത്‌. 2008ല്‍ വിവാഹം നടത്താന്‍ നേരത്തേ ഇരുവരും തീരുമാനിച്ചിരുന്നു.

ഇതിനിടെയാണ്‌ വ്യോമസേനയില്‍ ചേരാന്‍ വില്യം തീരുമാനിച്ചത്‌. റോയല്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ ആദ്യ 18മാസം പൈലറ്റാകാനുള്ള പരിശീലനവും പിന്നീട്‌ വരുന്ന ആറുവര്‍ഷം തീവ്രപരിശീലനവും സൈനിക സേവനവുമാണ്‌ വേണ്ടിവരുക. അതായത്‌ ഇരുപത്തിയാറ്‌ വയസ്സ്‌ കഴിഞ്ഞ വില്യത്തിന്‌ വിവാഹം കഴിക്കണമെങ്കില്‍ 2016 എങ്കിലും ആകണമെന്ന്‌ ചുരുക്കും.

ഇക്കാലത്തിനിടെ തനിക്കായി സമയം കണ്ടെത്താന്‍ വില്യത്തിന്‌ കഴിയില്ലെന്നും കെയ്‌റ്റ്‌ മനസ്സിലാക്കിയിരിക്കണം. മാത്രമല്ല സൈനികത്താവളങ്ങളിലെ കര്‍ശന നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള ജിവിതം കെയ്‌റ്റിന്‌ ഇഷ്ടവുമായിരുന്നില്ല.

കാമുകി അല്ലെങ്കില്‍ ജോലി ഇതില്‍ ഏത്‌ വേണമെന്ന്‌ തീരുമാനിയ്‌ക്കണമെന്നതായിരുന്നു വില്യത്തിന്‌ മുന്നിലുള്ള ചോദ്യം. വില്യമാകട്ടെ സൈനിക സേവനം തന്നെ തിരഞ്ഞെടുക്കുകയും ചെയ്‌തു. ഇരുവരും പിരിഞ്ഞതോടെ വിവാഹശേഷം ഇരുവര്‍ക്കും താമസിക്കാനായി തയ്യാറാക്കിയിരുന്ന കൊട്ടാരം ഇനി വാടകയ്‌ക്കുകൊടുക്കാന്‍ പോവുകയാണെന്നാണ്‌ കൊട്ടാരവൃത്തങ്ങള്‍ പറയുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+