Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ടെല്‍ ഡിടിഎച്ച്‌ മേഖലയിലേക്ക്‌

ദില്ലി: ടെലികോം മേഖലയിലെ അതികായന്‍മാരായ ഭാരതി എയര്‍ടെല്‍ ഡിജിറ്റല്‍ ടെലിവിഷന്‍-ഡയറക്ട്‌ ടു ഹോം (ഡിടിഎച്ച്‌) സേവന മേഖലയിലേക്ക്‌ പ്രവേശിയ്‌ക്കുന്നു.

കേരളത്തില്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം എന്നീ നഗരങ്ങളടക്കം രാജ്യത്തെ 62 ഓളം കേന്ദ്രങ്ങളില്‍ വ്യാഴാഴ്‌ച മുതല്‍ ഡിജിറ്റല്‍ ടിവി ലഭ്യമാകുമെന്ന്‌ എയര്‍ടെല്‍ സിഇഒയും ജോയിന്റ്‌ എംഡിയുമായ മനോജ്‌ കോഹ്‌ ലി അറിയിച്ചു.

ഡിടിഎച്ച്‌ മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യത കണക്കിലെടുത്താണ്‌ എയര്‍ടെല്ലും ഈ മേഖലയിലേക്ക്‌ ചുവടു വെയ്‌ക്കുന്നത്‌. ഡിജിറ്റല്‍ ടിവിയുടെ വിനോദ സാധ്യതകള്‍ പ്രേക്ഷകന്‌ എത്തിയ്‌ക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം.

ഡിടിഎച്ച്‌ പ്രക്ഷേപണത്തിനായി ശക്തി കൂടിയ സിഗ്നലുകള്‍ ഉപയോഗിക്കുന്നതിനാല്‍ കനത്ത മഴക്കാലത്തു പോലും ഡിടിഎച്ച്‌ സേവനം സുഗമമായി ലഭിയ്‌ക്കുമെന്ന്‌ കമ്പനി അവകാശപ്പെടുന്നു.

എയര്‍ടെല്‍ ഡിജിറ്റലില്‍ 175 ചാനലുകള്‍ സൗജന്യമായി ലഭിയ്‌ക്കും. പ്രത്യേക നിരക്കില്‍ കൂടുതല്‍ ചാനലുകളും ലഭിയ്‌ക്കും.

സെറ്റ്‌ടോപ്‌ ബോക്‌സിന്‌ പുറമെ പ്രോഗ്രാമുകള്‍ റെക്കോര്‍ഡ്‌ ചെയ്യുന്നതിന്‌ കൂടുതല്‍ മെമ്മറി, ആറ്‌ ഭാഷകളില്‍ ആവശ്യപ്പെടുന്ന സിനിമ ലഭിയ്‌ക്കുന്ന സൗകര്യം, സിനിമാ ടിക്കറ്റ്‌ ബുക്കിങ്‌, ഷോപ്പിങ്‌, ഓഹരി വിപണി വിവരങ്ങള്‍, വേള്‍ഡ്‌ സ്‌പേസ്‌ റേഡിയോ എന്നിങ്ങനെ ഒട്ടേറെ വൈവിധ്യമേറിയ സേവനങ്ങളുമായാണ്‌ എയര്‍ടെല്‍ ഡിടിഎച്ച്‌ പ്രേക്ഷകര്‍ക്ക്‌ അടുത്തെത്തുക.

കേരളത്തിലെ ഒട്ടുമിക്ക പ്രധാന ചാനലുകളും എയര്‍ടെല്ലിലൂടെ ലഭിയ്‌ക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+