കശ്‌മീരില്‍ കൊല്ലപ്പെട്ട തീവ്രവാദി മലയാളിയെന്ന്‌ സംശയം
ദില്ലി: പാക് അധീന കശ്മീരിലേക്ക് നുഴഞ്ഞുകയറാന് ശ്രമയിക്കുന്നതിനിടെ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച തീവ്രവാദി മലയാളിയാണെന്ന സംശയത്തെ തുടര്ന്ന് സംസ്ഥാന ഇന്റലിന്ജന്റ്സ് അന്വേഷണം ആരംഭിച്ചു.
കോവളം സ്വദേശിയായ ഷക്കീല് മുഹമ്മദെന്നയാളാണ് കൊലപ്പെട്ടതെന്നാണ് അധികൃതര് അറിയിച്ചിരിയ്ക്കുന്നത്. എന്നാലിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഒരു കൂട്ടം തീവ്രവാദികള് ലഷ്കര് ഇ തൊയിബയുടെ പാക് അധീന കശ്മീരിലേക്ക് നുഴഞ്ഞു കയറാന് ശ്രമിയ്ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് സംസ്ഥാന പോലീസിന്റെ സഹായത്തോടെ സൈന്യം ഈ ശ്രമത്തെ പരാജയപ്പെടുത്തുകയായിരുന്നു.
വടക്കന് കശ്മീരിലെ ലോലാബ് താഴ്വരയിലുള്ള ദേവര് പ്രദേശത്തു നടന്ന ഏറ്റുമുട്ടലിലാണ് ഷക്കീല് കൊല്ലപ്പെട്ടത്. ഇയാളുടെ കീശയില്നിന്നും ഒരു തിരഞ്ഞെടുപ്പ് തിരിച്ചറിയല് കാര്ഡും മലയാളത്തിലുള്ള മതപരമായ ചില ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ട്.
മലപ്പുറം പരപ്പനങ്ങാടിയിലെ വിലാസമായിരുന്നു തിരിച്ചറിയല് കാര്ഡില് ഉണ്ടായിരുന്നത്. ഈ വിലാസത്തില് നടത്തിയ അന്വേഷണത്തില് ഷക്കീല് മുഹമ്മദ് എന്നരൊള് ജീവിച്ചിരിപ്പുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ജിദ്ദയിലെ ഒരു ഹോട്ടല് ജീവനക്കാരനായ ഇദ്ദേഹം ഇപ്പോള് നാട്ടിലുണ്ട്. അസ്സല് തിരിച്ചറിയല് കാര്ഡും ഇദ്ദേഹം പോലീസിന് മുമ്പില് ഹാജരാക്കിയിട്ടുണ്ട്. തീവ്രവാദികള് വ്യാജ തിരിച്ചറിയല് കാര്ഡുകള് സംഘടപ്പിയ്ക്കുകയായിരുന്നുവോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications