കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തിയ കേസ്‌; മുഖ്യപ്രതി അറസ്റ്റില്‍
ഭുവനേശ്വര്: വര്ഗീയ കലാപം തുടരുന്ന ഒറീസയില് കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിരനയാക്കിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി.
സന്തോഷ് ധവാനാണ് ചൊവ്വാഴ്ച ബലിഗുഡയില് നിന്നും അറസ്റ്റിലായത്. തുടര്ന്ന് ഇയാളെ പ്രാദേശിക കോടതിയില് ഹാജരാക്കി. സംഭവവുമായി ബന്ധപ്പെട്ട് ജൂരിയ പ്രധാന്, കാര്ത്തിക് പ്രധാന്, ബിരന് കുമാര് സാഹു, തപസ് കുമാര് പട്നായ്ക് എന്നിവരെ നേരത്തേ തന്നെ അറസ്റ്റുചെയ്തിരുന്നു.
ഒരു വിശ്വഹിന്ദു പരിഷത് നേതാവ് കൊല്ലപ്പെട്ടതിന്റെ മൂന്നാം ദിവസമായ ആഗസ്റ്റ് 26നാണ് കൂട്ടമാനഭംഗത്തിനിരയായെന്നുകാണിച്ച് കന്യാസ്ത്രീ പൊലീസില് പരാതി നല്കിയത്. കേസ് ഇത്ര നേരത്തേ രജിസ്റ്റര് ചെയ്തിരുവെങ്കിലും മാധ്യമങ്ങള് സംഭവം റിപ്പോര്ട്ട് ചെയ്ത ശേഷം കഴിഞ്ഞയാഴ്ചമാത്രമാണ് പൊലീസ് വൈദ്യപരിശോധനാ റിപ്പോര്ട്ട് കൈപ്പറ്റിയത്.
വൈദ്യ പരിശോധനയില് കന്യാസ്ത്രീ മാനഭംഗത്തിനിയായതായി തെളിഞ്ഞിട്ടുണ്ട് സംഭവം വിവാദമായതിനെത്തുടര്ന്ന് കന്യാസ്ത്രീ പരാതി നല്കിയ സ്റ്റേഷനിലെ ഇന്സ്പെക്ടറെ സംസ്ഥാന സര്ക്കാര് സസ്പെന്റ് ചെയ്തിരുന്നു.
മാനഭംഗത്തിനിരയായ കന്യാസ്ത്രീ ഇപ്പോള് ദില്ലിയിലാണുള്ളത്. ഇവരുടെ മൊഴിയെടുക്കാനായി സര്ക്കാര് പൊലീസ് സംഘത്തെ ദില്ലിയിലേയ്ക്ക് അയച്ചിട്ടുണ്ട്. യഥാര്ത്ഥ പ്രതികളാണോ പിടിയിലായതെന്ന് തിരിച്ചറിയുന്നതിനായി ഇവര് ഒറീസയിലേയ്ക്ക് തിരിച്ചുവരണമെന്നും ഇതിനായി ഇവര്ക്ക് എല്ലാവിധത്തിലുള്ള സംരക്ഷണവും നല്കുമെന്നും സര്ക്കാര് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ശാന്തമായ അന്തരീക്ഷമുണ്ടായാല് ഒറീസ പൊലീസിന്റെ അന്വേഷണത്തില് സഹകരിക്കാന് കന്യാസ്ത്രീ തയ്യാറാവുമെന്ന് മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര് ജനറലായ സിസ്റ്റര് നിര്മ്മല മുഖ്യമന്ത്രി നവീന് പട്നായികിനെ അറിയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications