മന്ത്രിസഭാ ഉപസമിതി മൂന്നാറിലേക്ക്‌
മൂന്നാര്: രണ്ടാംഘട്ട ഒഴിപ്പിയ്ക്കല് നടപടികളുടെ പുരോഗതി വിലയിരുത്താനായി മുഖ്യമന്ത്രി അച്യുതാനനന്ദന്റെ നേതൃത്വത്തില് മന്ത്രിസഭാ ഉപസമിതി അംഗങ്ങള് വ്യാഴാഴ്ച മൂന്നാറിലെത്തും.
ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്, വനം മന്ത്രി ബിനോയ് വിശ്വം, പിന്നാക്ക ക്ഷേമമന്ത്രി എ.കെ ബാലന്, തദ്ദേശഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി, റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്, നിയമമന്ത്രി എം. വിജയകുമാര് എന്നിങ്ങനെ വന്സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിയ്ക്കുന്നത്.
മൂന്നാര് ഗസ്റ്റ്ഹൗസില് മന്ത്രിസഭാ ഉപസമിതി യോഗവും ഉദ്യോഗസ്ഥരുടെ യോഗവും ചേരും. യോഗത്തില് ഭൂമി വിതരണം, കൂടുതല് കയ്യേറ്റങ്ങള് ഒഴിപ്പിയ്ക്കല് എന്നീ കാര്യങ്ങളില് നിര്ണായകമായ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
മന്ത്രിപ്പടയുടെ സന്ദര്ശനത്തിന് മുന്നോടിയായി മൂന്നാര് ദൗത്യത്തിന്റെ പൂര്ണ ചുമതല ലഭിച്ച കെ.എം രാമാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ കയ്യേറ്റ പ്രദേശങ്ങള് സന്ദര്ശിച്ചു കൊണ്ടിരിയ്ക്കുകയാണ്. ദൗത്യ സംഘത്തിന്റെ സുരക്ഷാ ചുമതല വഹിയ്ക്കുന്ന ഐ.ജി വിന്സെന്റ് പോളും വ്യാഴാഴ്ച മൂന്നാറിലെത്തുന്നുണ്ട്.
ഇതിനിടെ മൂന്നാര് ദൗത്യത്തിനെതിരെ രംഗത്തെത്തിയിട്ടുള്ള സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വങ്ങളെ മെരുക്കാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഇതിനായി ബുധനാഴ്ച ചേരുന്ന ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തില് മന്ത്രി എ.കെ ബാലന് തന്നെ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications