സിമി ബന്ധം രണ്ടു പേര്‍ പിടിയില്‍
കൊച്ചി: കേന്ദ്ര സര്ക്കാര് നിരോധിച്ച സംഘടനയായ സിമിയുമായി ബന്ധമുള്ള രണ്ടു പേരെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റു ചെയ്തു.
തൃശൂര് എറിയാട് കറുകപ്പാടത്ത് പുത്തന്വീട്ടില് ഷമീര് (29), അഴീക്കോട് കടകത്തടത്ത് വീട്ടില് അബ്ദുല് ഹക്കീം (22), എന്നിവരാണ് അറസ്റ്റിലായത്. ഹക്കീമിനെ വീട്ടില് നിന്നും ഷമീറിനെ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
2006 ഓഗസ്റ്റ് 15ന് പാനായിക്കുളത്ത് ചേര്ന്ന സിമി യോഗത്തെക്കുറിച്ചും വാഗമണ്ണില് നടന്ന ആയുധ പരിശീലനത്തെക്കുറിച്ചും അന്വേഷണം നടത്തുന്ന സംഘം തന്നെയാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.
പാനായിക്കുളത്ത് നടന്ന യോഗത്തില് ഇരുവരും പങ്കെടുത്തിരുന്നതായി അന്വേഷണ സംഘത്തിന് തെളിവുകള് ലഭിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications