മൂന്നാര്‍: വിഎസിന്‌ വെളിയത്തിന്റെ പിന്തുണ
മൂന്നാര്: വന്കിട കയ്യേറ്റക്കാരില്നിന്നും സര്ക്കാര് ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നടപടികള്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവന്റെ പിന്തുണ.
ടാറ്റയുള്പ്പെടെയുള്ള വന്കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് സിപിഐയുടെയും റവന്യൂ, വനം മന്ത്രിമാരുടെയും ഉറച്ച പിന്തുണയാണ് വെളിയം വാഗ്ദാനം ചെയ്തത്. വെളിയത്തിന്റെ ഈ ചുവടുമാറ്റത്തോടെ മൂന്നാറിലെ ഒഴിപ്പിക്കല് നടപടികള് ശക്തമായി മൂന്നോട്ടുപോകാന് സാധ്യത തെളിഞ്ഞിരിക്കുകയാണ്.
മൂന്നാറിലെ കയ്യേറ്റങ്ങള് സംബന്ധിച്ച് മുഖ്യമന്ത്രി വെളിയവുമായി ചര്ച്ച നടത്തിയിട്ടുണ്ട്. വന്കിടകയ്യേറ്റക്കാരെ ഒഴിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിഎസ് വെളിയത്തെ ധരിപ്പിക്കുകയും ഇക്കാര്യത്തില് വെളിയത്തിന്റെ പൂര്ണ പിന്തുണ ആവശ്യമാണെന്ന് അഭ്യര്ത്ഥിക്കുകയുമായിരുന്നു. തുടര്ന്നാണ് കയ്യേറ്റം ഒഴിപ്പിക്കാന് സര്വ്വ പിന്തുണയും നല്കുമെന്ന് വെളിയം അറിയിച്ചത്.
റവന്യൂ,വനം മന്ത്രിമാരും ഇക്കാര്യത്തില് മുഖ്യമന്ത്രിയ്ക്കൊപ്പം നില്ക്കുമെന്നും വെളിയം ഉറപ്പ് നല്കിയിട്ടുണ്ടെന്നാണ് സൂചന. മൂന്നാറില് ഒഴിപ്പിക്കല് നടപടികള്ക്കായി നിയോഗിക്കപ്പെട്ട ആദ്യത്തെ ദൗത്യസംഘം വന്കിട കയ്യേറ്റങ്ങള് ഒഴിപ്പിക്കുന്നതിന് പകരം സിപിഐ ഓഫീസ് തകര്ക്കാനും ദരിദ്രകുടുംബങ്ങളെ ഒഴിപ്പിക്കാനും ശ്രമിച്ചതാണ് മൂന്നാര് വിഷയത്തില് ഇടഞ്ഞുനില്ക്കാന് കാരണമായതെന്ന് വെളിയം ചര്ച്ചയില് വ്യക്തമാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്.
റവന്യൂ മന്ത്രിയും വനം മന്ത്രിയും മൂന്നാര് നടപടികളെ പിന്തുണച്ചതോടെ ഒഴിപ്പിക്കല് നടപടികള് ഊര്ജിതമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വിഎസ് സന്ദര്ശനം നടത്തിയപ്പോള് സന്ദര്ശിച്ച കയ്യേറ്റസ്ഥലങ്ങളുടെ കാര്യത്തില് റവന്യൂ വകുപ്പ് ഊര്ജിത അന്വേഷണവും നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഇതിനിടെ മൂന്നാര് ദൗത്യത്തിന്റെ പൂര്ണ്ണ ചുമതല അഡീഷണല് ലാന്ഡ് റവന്യൂ കമ്മീഷണറായ കെ.എം രാമാനന്ദനെ ഏല്പ്പിക്കാന് ചൊവ്വാഴ്ച ചേര്ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. അദ്ദേഹത്തിന്റെ പദവി അഡീഷണല് ലാന്റ് റവന്യൂ കമ്മീഷന്റേതാണെങ്കിലും തലസ്ഥാനത്തെ ജോലികളില് നിന്നും പൂര്ണമായി ഒഴിവാക്കി മൂന്നാര് കേന്ദ്രീകരിച്ചു പ്രവര്ത്തിക്കാനാണ് നിര്ദ്ദേശിക്കുക.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications