ബാലികാ പീഡനം: സിപിഎം നേതാവ്‌ അറസ്റ്റില്‍
കൊയിലാണ്ടി(കോഴിക്കോട്): പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ പീഡിപ്പിച്ച കേസില് സിപിഎം നേതാവും ചേമഞ്ചേരി ചീനച്ചേരി ബ്രാഞ്ച് മുന് സെക്രട്ടറിയുമായ കെ.കെ സുധാകരനെ പൊലീസ് അറസ്റ്റുചെയ്തു.
സുധാകരനെ ബുധനാഴ്ച വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് കൊയിലാണ്ടി സിഐ വേണുഗോപാല് അറിയിച്ചു. ഒക്ടോബര് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലസംഘത്തിന്റെ യോഗത്തിനായി പാര്ട്ടി ഓഫീസിലെത്തിയ പെണ്കുട്ടികളെയാണ് ഇയാള് ലൈംഗികമായി പീഡിപ്പിച്ചത്.
സംഭവം അറിഞ്ഞ രക്ഷിതാക്കളാണ് പൊലീസില് സുധാകരനെതിരെ പരാതി നല്കിയത്. ഇയാള് ഇതിന് മുമ്പും കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതിയില് ആരോപിച്ചിട്ടുണ്ട്. പെണ്കുട്ടികളെ കോഴിക്കോട് മെഡിക്കല് കോളെജില് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
ഇതിനിടെ സംഭവത്തില് പ്രതിഷേധിച്ച് ഒരു സംഘമാളുകള് സിപിഎം വെങ്ങളം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചുതകര്ത്തിട്ടുണ്ട്. തിങ്കളാഴ്ച അര്ധരാത്രിയോടെയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ജനല്ച്ചില്ലുകള് പൊളിക്കുകയും ഓഫീസ് തീവച്ച് നശിപ്പിക്കാന് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആരോപണവിധേയനായ സുധാകരനെ തിങ്കളാഴ്ചതന്നെ പാര്ട്ടിയില് നിന്നും പുറത്താക്കിയിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications