14കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍
താമരശ്ശേരി: പതിനാലുകാരിയായ പെണ്കുട്ടിയെ ഒന്നിലധികം പേര് പീഡിപ്പിച്ച സംഭവത്തില് രണ്ടാനച്ഛനെയും ഒരു യുവാവിനെയും പോലീസ് അറസ്റ്റു ചെയ്തു.
കുട്ടിയുടെ രണ്ടാനച്ഛനായ കൊടിയത്തൂര് കാരകുറ്റി പൂക്കളത്തൊടി ഷംസുദ്ദീന് (43), ചേന്ദമഗലൂര് പൊറ്റശ്ശേരി അമ്പലത്തിങ്കല് മുഹമ്മദ് എന്ന ബാവ (31) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളായ കുട്ടിയുടെ മാതാവ് അസ്മാബി, ജമാല്, ബിച്ചി എന്നിവര് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
അമ്മയും രണ്ടാനച്ഛനും കൂടി കഴിഞ്ഞ രണ്ടു വര്ഷമായി പലര്ക്കു തന്നെ കാഴ്ചവച്ചിട്ടുണ്ടെന്ന് കുട്ടി പോലീസിന് മൊഴി നല്കിയിട്ടുണ്ട്. രണ്ടു വര്ഷം മുമ്പ് പെണ്കുട്ടിയുടെ പിതാവും മാതാവും തമ്മില് ബന്ധം വേര്പ്പെടുത്തിയതോടെ രണ്ടാനച്ഛന്റെ കൂടെയായിരുന്നു താമസം.
12 വയസ്സ് മുതല് രണ്ടാനച്ഛന് തന്നെ പീഡിപ്പിയ്ക്കാന് ആരംഭിച്ചതായും ഇതുവരെ 15 ഓളം പേര്ക്ക് തന്നെ കാഴ്ചവെച്ചിട്ടുണ്ടെന്നും പെണ്കുട്ടി നല്കിയ മൊഴിയിലുണ്ട്.
പീഡനം തുടങ്ങിയ കാലത്ത് തന്നെ കുട്ടി മാതാവിനെ വിവരമറിയിച്ചിരുന്നുവെങ്കിലും അവരതിന് കൂട്ടുനില്ക്കുകയായിരുന്നു. പീഡനം ക്രൂരമായ സാഹചര്യത്തില് കുട്ടി സ്വന്തം അച്ഛന്റെയടുത്തെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
അന്വേഷിയുടെ സഹായത്തോടെ റൂറല് എസ്പിയ്ക്ക് പരാതി നല്കിയതിനെ തുടര്ന്ന് മുക്കം പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചത്. പെണ്കുട്ടിയെ പീഡിപ്പിച്ചവരില് ചില ഉന്നതര് ഉള്ളതായും റിപ്പോര്ട്ടുകളുണ്ട്.












Click it and Unblock the Notifications