ആണവകരാര്‍ ബില്ലില്‍ ബുഷ്‌ ബുധനാഴ്ച ഒപ്പുവയ്‌ക്കും
വാഷിങ്ടണ്: ഇന്ത്യ- അമേരിക്ക ആണവകരാറിന് അംഗീകാരം നല്കുന്ന ബില്ലില് അമേരിക്കന് പ്രസിഡന്റ് ജോര്ജ് ബുഷ് ബുധനാഴ്ച ഒപ്പുവയ്ക്കും.
ഇന്ത്യന് സമയം രാത്രി 11.55നായിരിക്കും ചരിത്രപ്രധാനമായ ബില്ലില് ബുഷ് ഒപ്പുവയ്ക്കുകയെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ വാര്ത്താക്കുറിപ്പില് പറയുന്നു.
കഴിഞ്ഞയാഴ്ചതന്നെ കരാറിന് യുഎസ് കോണ്ഗ്രസിലെ ഇരുസഭകളും അംഗീകാരം നല്കിയിരുന്നു. ബുഷ് ഒപ്പുവയ്ക്കുന്നതോടെ ബില് നിയമമാകും.
ഇതിനിടെ ബില് സംബന്ധിച്ച കരാര് വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള് അറിയിച്ചു ഇന്ത്യന് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്ജി, അമേരിക്കന് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലിസ റൈസുമായിരിക്കും കരാറില് ഒപ്പുവയ്ക്കുക.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications