മുലപ്പാല് ഐസ്ക്രീം വേണം: ഹീതര് മീല്
മനുഷ്യന്റെ മുലപ്പാലുപയോഗിച്ച് ഐസ്‌ക്രീമും മറ്റു പാലുത്‌പന്നങ്ങളും നിര്‍മ്മിയ്‌ക്കുന്ന പദ്ധതിയ്‌ക്ക് മുന്‍ മോഡല്‍ ഹീതര്‍ മില്ലിന്റെ പിന്തുണ.
അമേരിക്കന്‍ ബെന്‍ ആന്‍ഡ് ജെറി കമ്പനിയാണ് മുലപ്പാല്‍ കൊണ്ട് വിഭവങ്ങള്‍ നിര്‍മ്മിയ്‌ക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് വന്നത്. ഇതിന് പിന്തുണയുമായെത്തിയ മൃഗസ്‌നേഹികളുടെ സംഘടനയ്‌ക്കൊപ്പമാണ് ഹീതറും രംഗത്തെത്തിയിട്ടുള്ളത്.
മനുഷ്യരുടെ തന്നെ മുലപ്പാല്‍ ഉപയോഗം വര്‍ദ്ധിയ്‌ക്കുന്നതോടെ ഇപ്പോള്‍ പാലിന് വേണ്ടി മനുഷ്യര്‍ വളര്‍ത്തുന്ന കന്നുകാലികളുടെ ദുരിതം കുറയുമെന്ന് ഇവര്‍ പറയുന്നു. ഇത് കൂടാതെ ഇത്തരം ഉത്‌പന്നങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തിനും നല്ലതാണെന്ന് ഇവര്‍ വാദിയ്‌ക്കുന്നു.
മുലപ്പാലുപയോഗിച്ച് വിഭവങ്ങള്‍ നിര്‍മ്മിയ്‌ക്കുമെന്ന് ഒരു സ്വിസ് റെസ്‌റ്റോറന്റ് ഉടമ പ്രഖ്യാപിച്ചതോടെയാണ് പെറ്റ ഇത് പ്രോത്സാഹിപ്പിയ്‌ക്കാന്‍ രംഗത്തിറങ്ങിയത്.
വിന്റര്‍തര്‍ റിസോര്‍ട്ടിലെ സ്‌റ്റോര്‍ച്ചന്‍ റസ്‌റ്റോറന്റിന്റെ ഉടമയാണ്, മീറ്റ് സ്‌റ്റൂ, ഐസ് ക്രീം, പലിവിധം സൂപ്പുകള്‍ എന്നിവ മുലപ്പാലുപയോഗിച്ച് നിര്‍മ്മിച്ച് വിതരണം ചെയ്യുമെന്ന് പരസ്യം ചെയ്‌തത്.
ഇതിനായി മുലപ്പാല്‍ വിലയ്‌ക്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് ഇയാള്‍ പരസ്യം പ്രസിദ്ധീകരിയ്ക്കുകയും ചെയ്തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications