Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്ണത്തിന് റെക്കാര്ഡ് വില

Gold price jumpകൊച്ചി: ഉപഭോക്താക്കളുടെ കണ്ണ്‌ മഞ്ഞളിപ്പിച്ചു കൊണ്ട്‌ കേരള വിപണിയില്‍ ആദ്യമായി സ്വര്‍ണ വില പവന് 10,000 രൂപ കടന്നു.

10,200 രൂപയ്‌ക്കാണ്‌ വ്യാഴാഴ്‌ച രാവിലെ സ്വര്‍ണ വ്യാപാരം നടന്നത്‌. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതാണ്‌ സ്വര്‍ണ വിലയിലെ കുതിച്ചു ചാട്ടത്തിനിടയാക്കിയിരിക്കുന്നത്‌.

വ്യാഴാഴ്‌ച വ്യാപാരം ആരംഭിച്ചത്‌ തന്നെ ഗ്രാമിന്‌ 1275 എന്ന നിലയ്‌ക്കായിരുന്നു. ബുധനാഴ്‌ചയിത്‌ 1245 രൂപയായിരുന്നു. ബുധനാഴ്‌ചത്തെ വിലയായ പവന്‌ 9960 രൂപയില്‍ നിന്നാണ്‌ ഒറ്റയടിക്ക്‌ 240 രൂപ കൂടി സ്വര്‍ണ വില 10,200ലേക്ക്‌ കുതിച്ചത്‌.

ഓഹരി വിപണിയില്‍ തുടരുന്ന കനത്ത ഇടിവ്‌ ഒരു വിഭാഗം ആളുകളെ സ്വര്‍ണത്തിലേക്ക്‌ ആകര്‍ഷിച്ചിട്ടുണ്ട്‌. വില കൂടാന്‍ ഇതും ഒരു കാരണമായി പറയുന്നു.

അതെ സമയം രാജ്യാന്തര വിപണയില്‍ സ്വര്‍ണ വിലയില്‍ നേരിയ കുറവ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഔണ്‍സിന്‌ 901.35 ഡോളറിലാണ്‌ വ്യാഴാഴ്‌ച വ്യാപാരം നടക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+