Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തിയത്‌ നണക്കേടെന്ന്‌ അദ്വാനി

ദില്ലി: ഒറീസയില്‍ കലാപത്തില്‍ തകര്‍ക്കപ്പെട്ട 300 ഗ്രാമങ്ങളില്‍ ഒന്ന്‌ വിശ്വഹിന്ദു പരിഷത്‌ പുനര്‍നിര്‍മ്മിച്ചുനല്‍കും. പ്രതിപക്ഷനേതാവ്‌ എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ നടന്ന ഹിന്ദു-ക്രിസ്‌ത്യന്‍ ചര്‍ച്ചയിലാണ്‌ ഇക്കാര്യം തീരുമാനമായത്‌.

വിഎച്ച്‌പി നേതാവുകൂടിയായ ഋഷികേശ്‌ പരമാനന്ദ്‌ നികേതനിലെ സ്വാമി ചിദാനന്ദ്‌ സരസ്വതിയുടെ നേതൃത്വത്തില്‍ ക്രിസ്‌ത്യാനികളുടെയും സംസ്ഥാനസര്‍ക്കാറിന്റെയും നേതൃത്വത്തോടെയായിരിക്കും പുനര്‍നിര്‍മ്മാണം നടക്കുക.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തില്ലെന്ന്‌ ക്രിസ്‌ത്യന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. ചര്‍ച്ച തുടരാന്‍ തീരുമാനിച്ചതായി സംയുക്തപ്രസ്‌താവനയില്‍ നേതാക്കള്‍ വ്യക്തമാക്കി.

കലാപത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച അദ്വാനി കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവം അത്യന്തം മനുഷ്യത്വരഹിതവും നാണക്കേടുമാണെന്ന്‌ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം പാടില്ലെന്ന്‌ വ്യക്തമാക്കി 2006 മെയില്‍ മാര്‍പ്പാപ്പ പുറപ്പെടുവിച്ച കത്തോലിക്കാ സഭയുടെ മതപരിവര്‍ത്തന നിലപാടിനോട്‌ പൂര്‍ണയോജിപ്പാണെന്ന്‌ അദ്വാനി ചര്‍ച്ചയില്‍ വ്യക്തമാക്കി.

ക്രിസ്‌ത്യാനികള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളോട്‌ യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബുധനാഴ്‌ച എല്‍കെ അദ്വാനിയുടെ വീട്ടില്‍ നടന്ന രണ്ടുമണിക്കൂര്‍ ചര്‍ച്ചയില്‍ സ്വാമി ചിദാനന്ദസരസ്വതി, സുഷമാ സ്വരാജ്‌, ചന്ദന്‍ മിത്ര, സുധീന്ദ്ര കുല്‍ക്കര്‍ണി, ഒറീസ ആര്‍ച്ച്‌ ബിഷപ്പ്‌ റാഫേല്‍ ചീനാത്ത്‌, ദില്ലി ആര്‍ച്ച്‌ ബിഷപ്പ്‌ വിന്‍സന്റ്‌ കോണ്‍സെസ്സോ, ദില്ലി രൂപതാ വക്താവ്‌ ഡോക്ടര്‍ ഡൊമനിക്‌ എമ്മാനുവല്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+