Get Updates
Get notified of breaking news, exclusive insights, and must-see stories!

മോണയ്‌ക്കൊപ്പം നൃത്തംചെയ്‌ത ഹര്‍ഭജന്‍ കുരുക്കില്‍

 Harbhajan dancing with actress Mona Singhഅമൃത്സര്‍: വിവാദങ്ങളുടെ ഇഷ്ടതോഴനായ ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്‌ പുതിയ വിവാദത്തില്‍. ഇത്തവണ ക്രക്കറ്റിന്‌ പുറത്തുള്ള ഒരു സംഭവമാണ്‌ വിവാദത്തിന്‌ വിഷയമായിരിക്കുന്നത്‌.

ഹര്‍ഭജന്‍ സിഖ്‌ മതാചാരങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ്‌ സിഖ്‌ മതാചാര്യന്മാര്‍ ആരോപിച്ചിരിക്കുന്നത്‌. സിഖ്‌ മതസംഘടനയായ അകാല്‍ തഖ്‌ത്‌ ഹര്‍ഭജന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട്‌ മുന്നോട്ടുവന്നിട്ടുണ്ട്‌.

ഏക്‌ ഖിലാഡി ഏക്‌ ഹസിന എന്ന ടിവി പരിപാടിയില്‍ ഹര്‍ഭജന്‍ രാവണവേഷം കെട്ടുകയും നടി മോണ സിങിനൊപ്പം വേദിയില്‍ നൃത്തം ചെയ്യുകയും ചെയ്‌തിരുന്നു. ഇതാണ്‌ സംഘടനയെ ചൊടിപ്പിച്ചിരിക്കുന്നത്‌.

ഹര്‍ഭജന്‍ നെറ്റിയില്‍ പൊട്ടുതൊടുകയും രാവണനെപ്പോലെ വേഷം കെട്ടുകയും ഒരു സ്‌ത്രീയ്‌ക്കൊപ്പം പൊതുസ്ഥലത്ത്‌ നൃത്തം ചെയ്യുകയും ചെയ്‌തു. ഈ പരിപാടി ഒട്ടേറെ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്‌തു. ഇത്തരം കാര്യങ്ങളൊന്നും സിഖ്‌ മതം അനുവദിക്കുന്നില്ല-അകാല്‍ തക്ത്‌ ജതേദാര്‍ ഗിയാനി ഗുര്‍ബചന്‍ സിങ്‌ പറഞ്ഞു.

ഹര്‍ഭജന്റെ പ്രവൃത്തി സിഖുകാരുടെ മതവികാരത്തെ വ്രണപ്പെടുത്തിയിരിക്കുകയാണ്‌. ഇതില്‍ അദ്ദേഹം മാപ്പുപറയണം- അദ്ദേഹം ആവശ്യപ്പെട്ടു.

ഈയാഴ്‌ചയാണ്‌ മോണ സിങിനൊപ്പം ഹര്‍ഭജന്‍ നൃത്തം ചെയ്യുന്ന പരിപാടി ടിവിയില്‍ സംപ്രേഷണം ചെയ്‌തത്‌. എന്നാല്‍ ഈ സംഭവത്തില്‍ ഹര്‍ഭജനെതിരെ അകാല്‍ തഖ്‌തില്‍ ആരും പരാതി നല്‍കിയിട്ടില്ല. ആരെങ്കിലും അത്തരത്തിലൊരു പരാതി നല്‍കിയാല്‍ ഹര്‍ഭജനെതിരെ നടപടിയെടുക്കുമെന്നും സംഘടനാ മേധാവി അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+