എക്‌സിറ്റ്‌ പോള്‍ നിരോധിക്കുന്നു
ദില്ലി: അവസാനഘട്ട തിരിഞ്ഞെടുപ്പ് കഴിയുന്നതുവരെ എക്സിറ്റ് പോളുകള് നിരോധിക്കാന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
മന്ത്രിസഭായോഗതീരുമാനങ്ങള് വിശദീകരിക്കുന്നതിനിടെ ബുധനാഴ്ച ധനമന്ത്രി പി ചിദംബരമാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് ബില്ല് അടുത്ത പാര്ലമെന്റ് സമ്മേളനത്തില് അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പലഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിനിടെ എക്സിറ്റ് പോള് ഫലങ്ങള് പ്രസിദ്ധീകരിക്കുന്നത് തിരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കുമെന്ന വിമര്ശനമുയര്ന്നതിനെത്തുടര്ന്നാണ് ഇതിന് നിരോധനമേര്പ്പെടുത്തുന്നതിനെക്കുറിച്ച് സര്ക്കാര് ആലോചിച്ചത്.
1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് തിരഞ്ഞെടുപ്പിനിടെ എക്സിറ്റ് പോളുകള് നിരോധിക്കണമെന്ന് നിയമമന്ത്രാലയം ശുപാര്ശ ചെയ്തിരുന്നു.












Click it and Unblock the Notifications