മമത ബംഗാളിനെ ബാധിച്ച കാന്സര്‍?
കൊല്‍ക്കത്ത: നാനോ ഗുജറാത്തിന് സമ്മാനിച്ചതോടെ ബിജെപിയുമായി തനിക്ക് ബന്ധമുണ്ടെന്ന് മമത തെളിയിച്ചിരിക്കുന്നു. നാനാ ഫാക്ടറി നഷ്ടപ്പെടുത്തിയ മമതയ്‌ക്ക് വേണ്ടി കയ്യടിക്കൂ മാന്യരേ....., 2007 ഡിസംബറില്‍ മമത മോഡിയെ പൂക്കള്‍ നല്‍കി അനുമോദിച്ചു, ഇപ്പോഴിതാ നാനോ തന്നെ നല്‍കിക്കൊണ്ട് ആദരിച്ചിരിക്കുന്നു....... ഇതൊക്കെ എന്താണെന്നല്ലേ.
ചൊവ്വാഴ്‌ച നാനോ ഫാക്ടറി ബംഗാളില്‍ നിന്നും മാറ്റി ഗുജറാത്തില്‍ സ്ഥാപിക്കുമെന്ന് രത്തന്‍ ടാറ്റ പ്രഖ്യാപിച്ചതു മുതല്‍ ബംഗാളിലെ ജനങ്ങള്‍ പരസ്‌പരം കൈമാറുന്ന മൊബൈല്‍ സന്ദേശങ്ങളാണിതൊക്കെ. എല്ലാത്തിലും നിറയുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബെന്‍ ബാനര്‍ജിയോടുള്ള വെറുപ്പും പ്രതിഷേധവും കളിയാക്കലുമാണ്.
ഒരു കൂട്ടം ബുദ്ധിജീവികളും മമതയെ ബംഗാളിനെ ബാധിച്ചിരിക്കുന്ന അര്‍ബുദമാണെന്ന ആരോപണം ശരിവയ്‌ക്കുന്നു. നാനോ ഫാക്ടറി സംസ്ഥാനത്തിന് നഷ്ടമാക്കാന്‍ കാരണമായ മമതയുടെ നിലപാടിനെ പലരംഗങ്ങളില്‍നിന്നുമുള്ള പ്രമുഖര്‍ വിമര്‍ശിക്കുന്നു.
പുരോഗതിയില്‍ ഒരു പടികൂടി മുന്നോട്ടുവയ്‌ക്കാന്‍ സംസ്ഥാനത്തിന് കൈവന്ന സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ മമതയ്‌ക്കെതിരെ ജനരോഷം ഇരമ്പുകയാണ്.
ഇതിനിടെ ഇതൊരു സഹതാപതരംഗത്തിന് കൂടി വഴിവയ്‌ക്കുമെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഇതൊരു അനുകൂല ഘടകമായി മാറുമെന്നും വിലയിരുത്തലുകളുണ്ട്. മാത്രമല്ല സിപിഎം നാനോ വിഷയത്തെ തങ്ങളുടെ പ്രചാരണആയുധമാക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications