Get Updates
Get notified of breaking news, exclusive insights, and must-see stories!

1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യും

മൂന്നാര്‍: അനധികൃത കൈയ്യേറ്റക്കാരില്‍ നിന്നും പിടിച്ചെടുത്തവയില്‍ കോടതി നടപടികളില്‍പ്പെടാത്ത 1600 ഏക്കറോളം ഭൂമി ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ വിളിച്ചു ചേര്‍ത്ത ഉപസമിതി യോഗത്തില്‍ തീരുമാനമായി.

എന്നാലിത് സംബന്ധിച്ച് ഔദ്യോക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വൈകിട്ട് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.

മുന്‍ ദൗത്യസംഘത്തലവന്‍ സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം 12,000ത്തോളം ഏക്കര്‍ ഭൂമി പിടിച്ചെടുത്തിരുന്നു. ഇതില്‍ കേസില്‍പ്പെടാത്ത 1600 ഏക്കര്‍ ഭൂമിയാണ്‌ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

ഭൂമി കയ്യേറ്റം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്‌ പ്രത്യേക കോടതി സ്ഥാപിയ്‌ക്കുന്നതിനും യോഗം തീരുമാനിച്ചു.

ഹൈക്കോടതിയുടെ സഹകരണത്തോടെയായിരിക്കും ഈ കോടതികള്‍ പ്രവര്‍ത്തിയ്‌ക്കുക. കൂടാതെ കയ്യേറ്റം സംബന്ധിച്ച കേസുകള്‍ അന്വേഷിയ്‌ക്കുന്നതിന്‌ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.

അതിനിടെ ചിന്നക്കനാലിലെ റവന്യൂ ഭൂമി ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റിന്‌ പാട്ടത്തിന്‌ നല്‌കിയ നടപടിയില്‍ വനംവകുപ്പിന്‌ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+