മൂന്നാര്‍: ഉപസമിതിയോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ വിമര്‍ശനം
മൂന്നാര്: മൂന്നാര് കയ്യേറ്റം ഒഴിപ്പിക്കാന് ചേര്ന്ന മന്ത്രിസഭാ ഉപസമിതിയോഗത്തില് ഉദ്യോഗസ്ഥര്ക്ക് രൂക്ഷ വിമര്ശനം. ഒഴിപ്പിക്കല് പ്രവര്ത്തനത്തിലുള്ള അതൃപ്തി മുഖ്യമന്ത്രി ദൗത്യസംഘത്തെ അറയിച്ചിട്ടുണ്ട്.
അമിതാവേശം കാണിക്കുന്നത് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു ചൊക്കനാട് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിലുണ്ടായ വീഴ്ചയാണ് വിമര്ശനത്തിന് ഇടയാക്കിയത്. ദേവികുളത്ത് രണ്ടുംമൂന്നും സെന്റുകളില് താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്ക്ക് ദൗത്യസംഘം ഒഴിപ്പിക്കല് നോട്ടീസ് നല്കിയതും വിമര്ശനത്തിനിടയാക്കിയിട്ടുണ്ട്.
എന്നാല് ദേവികുളത്ത് നോട്ടീസ് നല്കിയത് ദൗത്യസംഘമല്ലെന്നും റവന്യൂ ഉദ്യോഗസ്ഥരാണെന്നുമാണ് ദൗത്യസംഘത്തലവന് കെ.എം രാമാനന്ദന് പറയുന്നത്. എന്നാല് സ്പെഷ്യല് ഓഫീസര് അറിയാതെ യാതൊരുവിധ നടപടികളും ഉണ്ടാവരുതെന്ന് നിര്ദ്ദേശം ഉണ്ടായിരുന്നു.
ചൊക്കനാട് എസ്റ്റേറ്റിന്റെ സര്വേ പൂര്ത്തിയാക്കാതെയാണ് ഭൂമിഏറ്റെടുക്കുന്നതിനായി മുഖ്യമന്ത്രിയെ വിളിച്ചത്. തുടര്ന്ന് ദൗത്യസംഘത്തലവനോട് മുഖ്യമന്ത്രി 12കാര്യങ്ങളില് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതില് രാമാനന്ദന് നല്കിയ മറുപടി തൃപ്തികരമല്ലെന്നും മുഖ്യമന്ത്രി യോഗത്തില് അറിയിച്ചിട്ടുണ്ട്.
ടാറ്റയുടെ കൈവശമുള്ള ചൊക്കനാട് എസ്റ്റേറ്റില് മുഖ്യമന്ത്രി വീണ്ടും സന്ദര്ശനം നടത്തുമെന്ന് സൂചനയുണ്ട്. മൂന്നാര് ടൗണിലെ അനധികൃത കയ്യേറ്റങ്ങള് ഒഴിപ്പിക്കുമ്പോള് കച്ചവടക്കാരെ പുരനധിവസിപ്പിക്കാന് യോഗത്തില് തീരുമാനമായിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications