ചോദ്യക്കടലാസുകള്‍ നടുറോഡില്‍
പാലക്കാട്: എസ്എസ്എ ഏഴാം ക്ലാസ് അര്ദ്ധ വാര്ഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകള് പാലക്കാട് നടുറോഡില് ചിതറിയ നിലയില് കണ്ടെത്തി.
പതിനഞ്ചാം തീയതി നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷയുടെ പതിനായിരത്തോളം ചോദ്യ പേപ്പറുകളാണ് പൊന്നങ്കോട് പാലത്തനടുത്ത് റോഡില് നിന്നും കണ്ടെത്തിയത്.
മലപ്പുറം ജില്ലയിലേക്കുള്ള ചോദ്യക്കടലാസുകളാണ് ഇതെന്നാണ് സൂചനകള്. സംഭവത്തില് പ്രതിഷേധിച്ച് കോഴിക്കോട്-പാലക്കാട് ദേശീയപാത നാട്ടുകാര് ഉപരോധിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ചോദ്യക്കടലാസുകള് മാറ്റാന് നാട്ടുകാര് സമ്മതിച്ചില്ല.
സംഭവത്തില് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറില് നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര് അടിയന്തിര റിപ്പോര്ട്ട് ആവശ്യപ്പെട്ടു. റിപ്പോര്ട്ട് ലഭിച്ചാലുടന് നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications