Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതത്തില്‍ 54 ദിവസം ചുംബിക്കുന്നവര്‍

Kissingലണ്ടന്‍: പ്രണയം ഏറ്റവും മനോഹരമായി പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ്‌ ചുംബനം. സ്വന്തം പ്രണയം പ്രകടിപ്പിക്കാനായി പലതരത്തിലുള്ള ചുംബങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഏറ്റവും മനോഹരമായി ചുംബിക്കുന്നവരുടെ കൂട്ടത്തില്‍പ്പെടുന്നവരാണ്‌ ബ്രിട്ടീഷുകാര്‍.

ബ്രിട്ടനിലെ ദമ്പതികള്‍ ജീവിതകാലത്തില്‍ ആകെ 54 ദിവസം ചുംബിക്കുന്നുവെന്നാണ്‌ അടുത്ത ദിവസം നടന്ന ഒരു സര്‍വ്വേയില്‍ കണ്ടെത്തിയത്‌. ജീവിതത്തില്‍ പലപ്പോഴായി ഇവര്‍ കൈമാറുന്ന ചുംബനങ്ങളുടെ സമയം ഒന്നിച്ചുചേര്‍ക്കുമ്പോഴാണ്‌ ഈ കണക്ക്‌ കിട്ടുന്നത്‌.

ശരാശരി ബ്രിട്ടീഷ്‌ ദമ്പതികള്‍ ദിവസത്തില്‍ കുറഞ്ഞത്‌ ആറുപ്രാവശ്യമെങ്കിലും ചുംബിയ്‌ക്കുന്നുണ്ടത്രേ. എന്നാല്‍ വിവാഹം കഴിഞ്ഞ്‌ പത്തുവര്‍ഷം കഴിയുന്നതോടെ വികാരാര്‍ദ്രമായി കൈമാറുന്ന ചുംബനങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നാണ്‌ സര്‍വ്വേയില്‍ പങ്കെടുത്ത 44 ശതമാനം ആളുകളും വെളിപ്പെടുത്തിയത്‌.

ഒണ്‍പോള്‍ ഡോട്ട്‌ കോം എന്ന വെബ്‌ സൈറ്റാണ്‌ ചുംബനത്തെക്കുറിച്ച്‌ ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയത്‌. സര്‍വ്വേയില്‍ 3,000 വിവാഹിതരാണ്‌ പങ്കെടുത്തത്‌. ഇവരുടെ ഓരോ ചുംബനവും നാല്‌ മിനിറ്റോളം നീണ്ടുനില്‍ക്കുന്നതാണത്രേ. എന്നാല്‍ പലരും ഏറ്റവും മനോഹരമായി ചുംബനം ആസ്വദിച്ചത്‌ വിവാഹത്തിന്‌ മുമ്പാണെന്നാണ്‌ വെളിപ്പെടുത്തിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+