Get Updates
Get notified of breaking news, exclusive insights, and must-see stories!

ബില്ലില്‍ ബുഷ് ഒപ്പുവെച്ചു ;കരാര്‍ നാളെ

വാഷിംഗ്‌ടണ്‍: ഇന്ത്യ-അമേരിക്ക ആണവക്കരാറിന്‌ അനുമതി നല്‌കിക്കൊണ്ട്‌ യുഎസ്‌ സെനറ്റ് അംഗീകരിച്ച ബില്ലില്‍ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ബുഷ്‌ ഒപ്പുവച്ചു.

ഇന്ത്യന്‍ സമയം വ്യാഴാഴ്‌ച പുലര്‍ച്ചെ വൈറ്റ്‌ ഹൗസിന്റെ ഈസ്റ്റ്‌ മുറിയില്‍ നടന്ന ചടങ്ങില്‍ വൈസ്‌ പ്രസിഡന്റ്‌ ഡിക്ക്‌ ചിനി, യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി കോണ്ടലീസ റൈസ്‌, ഊര്‍ജ്ജ സെക്രട്ടറി സാമുവല്‍ ബോഡ്‌മാന്‍, അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ റൊണന്‍ സെന്‍ എന്നിവരെ സാക്ഷി നിര്‍ത്തിയാണ്‌ ബില്ലില്‍ ബുഷ്‌ ഒപ്പുവച്ചത്‌.

123 കരാറിലെ വ്യവസ്ഥകളനുസരിച്ച്‌ തന്നെ ഇന്ത്യക്ക്‌ ആണവ ഇന്ധനം ലഭ്യമാക്കുമെന്ന്‌ ബുഷ്‌ ചടങ്ങില്‍ പ്രഖ്യാപിച്ചു.

വെള്ളിയാഴ്‌ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി കോണ്ടലീസ റൈസും ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിയും കരാറിലൊപ്പുവെയ്‌ക്കുമെന്ന്‌ യുഎസ്‌ പ്രസിഡന്റിന്റെ വക്താക്കളിലൊരാളായ സീന്‍ മക്കോമാക്ക്‌ അറിയിച്ചു.

പ്രസിഡന്റ്‌ ബുഷ്‌ കൂടി ഒപ്പുവെച്ചതോടെ സെനറ്റും ജനപ്രതിനിധി സഭയും പാസാക്കിയ ബില്‍ നിയമമായി മാറിയിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആണവകരാര്‍ ബില്ലില്‍ ബുഷ്‌ ബുധനാഴ്ച ഒപ്പുവയ്‌ക്കും



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+