സെന്സെക്സില് 1000 പോയിന്റിന്റെ ഇടിവ്
ആര്‍ബിഐ കരുതല്‍ ധനാനുപാതം വീണ്ടും കുറച്ചു
മുംബൈ: ഓഹരി വിപണി തകര്‍ച്ച പിടിച്ചു നിര്‍ത്താനായി റിസര്‍ബ് ബാങ്ക് കരുതല്‍ ധനാനുപാതത്തില്‍ (സിആര്‍ആര്‍) വീണ്ടും കുറവ് വരുത്തി.
കഴിഞ്ഞ ദിവസം കുറച്ച അരശതമാനം ഉള്‍പ്പടെ ഒന്നര ശതമാനമാണ് റിസര്‍വ് ബാങ്ക് സിആര്‍ആറില്‍ കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ ബാങ്കുകളുടെ കരുതല്‍ നിക്ഷേപം 9 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി കുറയും.
പുതിയ നിരക്കനുസരിച്ച ഏകദേശം 60,000 കോടിയോളം രൂപ അധികം വായ്‌പ നല്‌കുന്നതിന് ബാങ്കുകള്‍ക്ക് ലഭ്യമാകും. പുതിയ നിരക്കുകള്‍ ശനിയാഴ്‌ച മുതല്‍ നിലവില്‍ വരും.
11.15 AM
സെന്‍സെക്‌സില്‍ 1000പോയിന്റിന്റെ ഇടിവ്
മുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചു കുലുക്കുന്നു. വെള്ളിയാഴ്‌ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സില്‍ 1000 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്‌റ്റി 300 പോയിന്റും ഇടിഞ്ഞു.
ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ചയും ഓഹരിവിപണിയിലെ ഇടിവിന് ആക്കം കൂട്ടിയിട്ടുണ്ട്.
വിപണി തകര്‍ച്ച മറ്റ് ഏഷ്യന്‍ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. ജപ്പാന്‍ ഓഹരി സൂചികയായ നിക്കി രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 11 ശതമാനത്തിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 21 വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ഓഹരി തകര്‍ച്ചയാണിത്.
കനത്ത ഇടിവിനെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ വിപണി അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ ആദ്യ സൂചനകള്‍ പുറത്തുവന്ന അമേരിക്കന്‍ ഓഹരി വിപണികളിലും തകര്‍ച്ച തുടരുകയാണ്.
ന്യൂയോര്‍ക്കിലെ ഡൗജോണ്‍സ് ഓഹരി സൂചിക അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി 9000 പോയിന്റിനും താഴെപ്പോയി. 2003 ആഗസ്‌റ്റ് 6നാണ് ഇതിനു മുമ്പ് ഡൗ ജോണ്‍സ് 9,000 പോയിന്റിന് താഴെപ്പോയത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിയ്‌ക്കുന്നതിന് രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികള്‍ ലക്ഷ്യം കാണുന്നില്ലെന്നാണ് വിപണി തകര്‍ച്ച തെളിയിക്കുന്നത്.
10.40 AM
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications