റോഡപകടങ്ങളിലെ മരണം: ഇന്ത്യ ഒന്നാമത്‌.
ദില്ലി: ഇന്ത്യയില് റോഡപകടങ്ങളില് ജീവന് നഷ്ടപ്പെടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. 2007ല് ഇന്ത്യന് നിരത്തുകളില് പൊലിഞ്ഞത് 1.3 ലക്ഷം ജീവനുകളാണ്.
ഏറ്റവും കൂടുതല് അപകട മരണങ്ങള് സംഭവിച്ചിരുന്ന ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തയിരിക്കുന്നത്.
ഇന്ത്യന് നിരത്തുകളില് അപകടമരണങ്ങള് പെരുകുന്ന സാഹചര്യത്തില് കേന്ദ്ര സര്ക്കാര് കര്ക്കശമായ നടപടികള്ക്ക് ഒരുങ്ങുകയാണ്.
എല്ലാ കാറുകളിലും എയര് ബാഗ്, ആന്റി ബ്രേക്കിംഗ് സിസ്റ്റം, സ്പീഡ് ഗവര്ണര് എന്നിവ നിര്ബന്ധമാക്കാന് സര്ക്കാര് വാഹന നിര്മ്മാതാക്കളോട് നിര്ദ്ദേശിച്ചേക്കും.
രണ്ട് കൊല്ലം മുമ്പ് വരെ ചൈനയായിരുന്നു അപകട മരണനിരക്കില് മുന്നിട്ടു നിന്നിരുന്നത്.
എന്നാല് 2007ല് ഇന്ത്യ ചൈനയെ കവച്ചുവെച്ചു. അപകടമുണ്ടായതിന് ശേഷം വാഹനം നിര്ത്താതെ പോയ സംഭവങ്ങളിലാണ് ഏറ്റവും കൂടുതല് മരണം നടക്കുന്നതെന്ന് കേന്ദ്ര റോഡ് സെക്രട്ടറി ബ്രഹ്മദത്ത് പറഞ്ഞു.












Click it and Unblock the Notifications