കൂടെക്കഴിയുന്നവള്‍ ഇനി ഭാര്യ
മുംബൈ: നിയമപരമായി വിവാഹിതരല്ലെങ്കിലും പുരുഷനോടൊപ്പം നിശ്ചിത കാലം ഒന്നിച്ചു താമസിയ്ക്കുന്ന സ്ത്രീയ്ക്ക് ഭാര്യയുടെ എല്ലാ അവകാശങ്ങളും നല്കാന് മഹാരാഷ്ട്ര സര്ക്കാര് തീരുമാനിച്ചു.
ഇതിനാവശ്യമായ വിധത്തില് ക്രിമിനല് നടപടി ചട്ടങ്ങള് ഭേദഗതി ചെയ്യാന് മന്ത്രിസഭാ യോഗത്തില് ധാരണയായി.
ലിവ്-ഇന് റിലേഷന്ഷിപ്പുകളെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഈ രീതിയിലൂടെ വിവാഹിതരാകാതെ ഒന്നിച്ചു താമസിയ്ക്കുന്ന ഒട്ടേറെ പേര് മുംബൈ നഗരത്തിലുണ്ട്.
കൂടെ താമസിച്ച പുരുഷനും സ്വന്തം കുടുംബവും കൈയൊഴിയുന്നതോടെ ഇവരില് ഭൂരിഭാഗവും വഴിയാധാരമാകുകയാണ് പതിവ്. ഇവര്ക്കു വേണ്ടി പ്രവര്ത്തിയ്ക്കുന്ന സന്നദ്ധ സംഘടനകളുടെ ആവശ്യപ്രകാരമാണ് ഭാര്യയുടെ നിര്വചനം മാറ്റാന് സര്ക്കാര് തീരുമാനിച്ചത്.
നിശ്ചിത കാലം ഒന്നിച്ചു താമസിച്ച പുരുഷന്റെ ജീവിതത്തില് മറ്റൊരു സ്ത്രീയുണ്ടെങ്കില് കൂടി പുതിയ നിയമപ്രകാരം ഇവര്ക്ക് അവകാശത്തിന് അര്ഹതയുണ്ടായിരിക്കും.
എന്നാല് ബന്ധത്തിന്റെ കാലയളവ് സംബന്ധിച്ച് കൃത്യമായി പറയാത്തത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.അത് കോടതി തീരുമാനിയ്ക്കട്ടെയെന്ന നിലപാടിലാണ് സര്ക്കാര്.












Click it and Unblock the Notifications