ചാള്‍സ്‌ ശോഭരാജ്‌ വിവാഹിതനായി
കാഠ്മണ്ഡു: കുപ്രസിദ്ധ കുറ്റവാളി ചാള്സ് ശോഭരാജ് വിവാഹിതനായി. നേപ്പാളി സ്വദേശിനിയായ കാമുകി നിഹിത ബിശ്വാസാണ് ശോഭരാജിന്റെ വധു.
ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് നേപ്പാള് ജയിലില് കഴിയുന്ന ശോഭരാജ് നേപ്പാളി ജനത പവിത്രമായി കരുതുന്ന ബഡാ ദശമി ദിനത്തിലാണ് നിഹിതയുടെ കഴുത്തില് വരണമാല്യം ചാര്ത്തിയത്.
നേപ്പാള് തലസ്ഥാനമായ കാഠ്മണ്ഡുവിലെ സെന്ട്രല് ജയിലിലാണ് ഇരുപതുകാരിയായ നിഹിതയും 64കാരന് ശോഭരാജും വിവാഹിതരായത്. വിവാഹ ചടങ്ങില് ജയിലിലെ സുരക്ഷാദ്യോഗസ്ഥരും മറ്റു തടവുകാരും പങ്കെടുത്തു.
ശോഭരാജിന്റെ ഫ്രഞ്ച് അഭിഭാഷകന് ദ്വിഭാഷിയായി സഹായിക്കാനെത്തിയാണ് നിഹിത ശോഭരാജുമായി പ്രണയത്തിലായത്.
കൊലപാത കേസിന് മേല് ഒക്ടോബര് 19ന് നേപ്പാള് കോടതി വാദം കേള്ക്കാനിരിയ്ക്കെയാണ് ശോഭരാജ് കാമുകിയെ വിവാഹം ചെയ്തത്.
കോടതി വെറുതെ വിട്ടാല് ഫ്രാന്സിലേക്ക് പോകാനും അവിടെ വെച്ച് ഫ്രഞ്ച് നിയമപ്രകാരം ഒരിയ്ക്കല് കൂടി വിവാഹം കഴിയ്ക്കാനുമാണ് ഇരുവരുടെയും പ്ലാന്.
ബന്ധപ്പെട്ട വാര്ത്തകള്
![]()












Click it and Unblock the Notifications