ആണവക്കരാറില് വെള്ളിയാഴ്ച രാത്രി ഒപ്പിടും

വാഷിംഗ്‌ടണ്‍: ഇന്ത്യ-യുഎസ്‌ ആണവക്കരാര്‍ വെള്ളിയാഴ്‌ച യാഥാര്‍ഥ്യമാകും.

അമേരിക്കന്‍ സെനറ്റും ജനപ്രതിനിധി സഭയും പാസാക്കിയ ബില്ലില്‍ ബുഷ്‌ ഒപ്പുവച്ചതോടെ കരാര്‍ പ്രാബല്യത്തിലാകാന്‍ ഇനിയൊരു ചുവട്‌ കൂടി മാത്രം.

വെള്ളിയാഴ്‌ച വൈകിട്ട്‌ 4.30ന്‌ (ഇന്ത്യന്‍ സമയം ശനിയാഴ്‌ച പുലര്‍ച്ചെ1.30ന്‌) വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിയും യുഎസ്‌ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസും വൈറ്റ്‌ ഹൗസിലെ ഈസ്റ്റ്‌ റൂമില്‍ വെച്ച്‌ 123 കരാറിലൊപ്പിടുന്നതോടെ ഇരുരാജ്യങ്ങളിലും ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച കരാര്‍ പ്രാബല്യത്തിലാകും.

വ്യാഴാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി അംഗീകാരം നല്‌കിയതോടെ കരാര്‍ നടപ്പാക്കുന്നതിന്‌ ഇന്ത്യ ആഭ്യന്തരമായി ചെയ്യേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നു.

കരാറിന്റെ അന്തിമ രൂപവും, ബില്ലില്‍ ഒപ്പുവച്ചു കൊണ്ട്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബുഷ്‌ നടത്തിയ പ്രസ്‌താവനയും കണക്കിലെടുത്തു കൊണ്ടാണ്‌ രാഷ്ട്രീയകാര്യ സമിതി കരാറിന്‌ അംഗീകാരം നല്‌കിയത്‌.

ഇതിന് പിന്നാലെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ മുതിര്‍ന്ന മന്ത്രിമാരുമായി കരാറിനെ സംബന്ധിച്ചുള്ള അന്തിമ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്‌തു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+