Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിതാഭ്‌ ബച്ചന്‍ ആശുപത്രിയില്‍

ദില്ലി: ബോളിവുഡ്‌ താരം അമിതാഭ്‌ ബച്ചനെ വയറുവേദനയെത്തുടര്‍ന്ന്‌ ദില്ലി നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബച്ചന്റെ അറുപത്തിയാറാം ജന്മദിനമാണ്‌ ശനിയാഴ്‌ച.

വെള്ളിയാഴ്‌ച രാത്രിമുതല്‍ വേദന തുടങ്ങിയിരുന്നു. ശനിയാഴ്‌ച വേദന അസഹ്യമായതിനെത്തുടര്‍ന്നാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ബച്ചനെ പ്രവേശിപ്പിച്ച വാര്‍ത്തയറിഞ്ഞ്‌ നാനാവതി ആശുപത്രിയിക്ക്‌ പുറത്ത്‌ ജനങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ട്‌.

മകന്‍ അഭിഷേകും ഭാര്യ ഐശ്വര്യയും മകള്‍ ശ്വേതയും അഭിഷേകിനൊപ്പം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്‌. സ്‌ട്രച്ചറിലാണ്‌ ബച്ചനെ ആശുപത്രിയിലേയ്‌ക്ക്‌ കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

ദസറ-ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഏതാനും ദിവസം തിരക്കുകള്‍ക്ക്‌ വിട നല്‍കി ബച്ചന്‍ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം ദില്ലിയിലായിരുന്നു.

ബച്ചന്റെ അവസ്ഥയില്‍ പേടിക്കാനില്ലെന്നും വേദനയെത്തുടര്‍ന്ന്‌ പരിശോധനയ്‌ക്കുവേണ്ടിയാണ്‌ ആശുപത്രിയില്‍ എത്തിച്ചതെന്നും ചലച്ചിത്രനിര്‍മ്മാതാവ്‌ മനോജ്‌ ദേശായ്‌ അറിയിച്ചു.

2005 ഡിസംബറില്‍ വയറുവേദനയെത്തുടര്‍ന്ന്‌ ബച്ചനെ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കിയിരുന്നു. തുടര്‍ന്നിങ്ങോട്ട്‌ അദ്ദേഹം തുടര്‍ച്ചയായി ദേഹപരിശോധന നടത്തിവരുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+