ടോട്ടല്‍ കേസ്‌: ചന്ദ്രമതിയെ കുടുക്കാനുള്ള ശ്രമം പാളി
തിരുവനന്തപുരം: ടോട്ടല് ഫോര് യു സാമ്പത്തികത്തട്ടിപ്പുകേസിലെ മൂന്നാം പ്രതിയും സിഡ്കോ മാനേജരുമായ ചന്ദ്രമതിയെ ബാംഗ്ലൂരില് അറസ്റ്റുചെയ്യാനുള്ള ക്രൈംബ്രാഞ്ചിന്റെ ശ്രമം പാളി.
അന്വേഷണ ഉദ്യോഗസ്ഥര് ബാംഗ്ലൂരില് എത്തുന്നതായി വിവരം ലഭിച്ച ചന്ദ്രമതി രക്ഷപ്പെട്ടു. എന്നാല് ചന്ദ്രമതിയുടെ പേരിലുള്ള കാര് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സിനിമ-സീരിയല് നടിയുടെ കുടുംബാംഗങ്ങളാണ് ചന്ദ്രമതിയെ സഹായിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘത്തവലന് ഡിവൈഎസ്പി പി. രഘു പറഞ്ഞു.
ഇതിനിടെ കീഴടങ്ങാനായി ഒരുക്കിയ നാടകത്തില്നിന്നും അവസാനനിമിഷം ചന്ദ്രമതി പിന്മാറുകയായിരുന്നുവെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തും ബാംഗ്ലൂരിലുമുള്ള ചന്ദ്രമതിയുടെ സഹോദരങ്ങളെ നിരീക്ഷിച്ചതോടെയാണ് അവര് എവിടെയാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐ മുഹമ്മദ് ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂരില് എത്തിയത്. ചന്ദ്രമതിയെ പിടികൂടാന് കഴിയുമെന്ന വിശ്വാസത്തില് സംഘം ബാംഗ്ലൂരില്ത്തന്നെ തങ്ങുകയാണ്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications