മതവിശ്വാസം: അബ്ദുള്ളക്കുട്ടിയുടെ സംശയം പാര്‍ട്ടി അകറ്റുമെന്ന്‌ പി ശശി
കണ്ണൂര്: സിപിഎം മതവിരുദ്ധ പാര്ട്ടിയല്ലെന്നും മതവിശ്വാസം സംബന്ധിച്ച് എപി അബ്ദുള്ളക്കുട്ടി എംപിയ്ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില് അത് പാര്ട്ടി ബോധ്യപ്പെടുത്തുമെന്നും സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി പി ശശി.
എസ്എഫ്ഐ മുന് അഖിലേന്ത്യാ സെക്രട്ടറിയും സിപിഎം നേതാവുമായ കെകെ രാഗേഷിന്റെ മകളെ മാമ്മോദീസ മുക്കിയെന്ന പ്രചാരണം ദുരുദ്ദേശപരമാണെന്നും ശശി ആരോപിച്ചു. കണ്ണൂരില് നടത്തിയ വാര്ത്താസമ്മേളനത്തിലാണ് ഈയിടെ ഉയര്ന്നുവന്ന രണ്ടുവിവാദങ്ങളെക്കുറിച്ച് പി ശശി പ്രതികരിച്ചത്.
സിപിഎം മതവിരുദ്ധ പാര്ട്ടിയല്ല. മതവിശ്വാസം സംബന്ധിച്ച് വ്യക്തമായ നിലപാടുകളുണ്ട്. അബ്ദുള്ളക്കുട്ടിയുടെ മതവിശ്വാസം അപരാധമായി കാണുന്നില്ല. ഓരോരുത്തര്ക്കും അവരവരുടേതായ വിശ്വാസങ്ങളുണ്ട്. മതവിശ്വാസം വെച്ചുപുലര്ത്തുന്നവര്ക്ക് പാര്ട്ടിയില് കടന്നുവരാം. ആരുടെയും വിശ്വാസത്തിന് പാര്ട്ടി എതിരല്ല- അദ്ദേഹം പറഞ്ഞു.
വിവാഹസമയത്ത് ചുവപ്പ് മാലയിട്ട് പാര്ട്ടിയെ കബളിപ്പിക്കേണ്ട കാര്യമൊന്നും അബ്ദുള്ളക്കുട്ടിക്കില്ല. വിവാഹത്തിന് ചുവപ്പ് മാലയിടണമെന്ന് നിര്ബന്ധവുമില്ല.
ഭൗതികശാസ്ത്രവും പ്രത്യയശാസ്ത്രവും എത്രത്തോളം ഉള്ക്കൊള്ളാന് കഴിയുമെന്നതിനെ ആശ്രയിച്ച് ഏറിയും കുറഞ്ഞുമായിരിക്കും ഒരാളുടെ വിശ്വാസവും വിശ്വാസരാഹിത്യവും മതത്തെ ഏറ്റവുമധികം തത്വാധിഷ്ഠിതമായി പഠിച്ചതും ആധികാരികമായി വിലയിരുത്തിയതും കാറല് മാക്സും ഏംഗല്സുമാണ്- ശശി അഭിപ്രായപ്പെട്ടു.
കെ.കെ രാഗേഷിന്റെ മകളെ മാമോദീസ കര്മ്മം നടത്തിയെന്നത് ശരിയല്ല. രാഗേഷിന്റെ വിവാഹം മതാചാരപ്രകാരമല്ല നടത്തിയത്. കുട്ടിയെ സ്കൂളില് ചേര്ക്കുമ്പോഴും മതമേതെന്ന് രേഖപ്പെടുത്തിയിരുന്നില്ല. മാമ്മോദിസ നടത്താന് മാതപിതാക്കളുടെ അനുവാദം വേണമെന്നിരിക്കെ ഇത്തരത്തിലുള്ള വാര്ത്ത പ്രചരിച്ചതിന് പിന്നല് ദുരുദ്ദേശം മാത്രമാണുള്ളത്- അദ്ദേഹം ആരോപിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications