ഗര്‍ഭിണിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി
തൃശൂര്: ഗര്ഭിണിയായ യുവതിയെ സിനിമാ തിയേറ്ററിന്റെ കക്കൂസില്വച്ച് മാനഭംഗപ്പെടുത്താന് ശ്രമിച്ച യുവാവിനെ ജനങ്ങള് പിടികൂടി പൊലീസില് ഏല്പ്പിച്ചു.
പൊങ്ങണംകാട് അവിട്ടൂടന് വീട്ടില് വിറോണ്(29) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് നഗരത്തിലെ ജോസ് തിയേറ്ററില് സെക്കന്റ് ഷോക്കിടെയാണ് സംഭവം നടന്നത്.
ഭര്ത്താവിനൊപ്പമാണ് യുവതി സിനിമകാണാനെത്തിയത്. ഇടവേളയില് കക്കൂസില് കയറിയ യുവതിയെ പിന്തുടര്ന്ന യുവാവ് ഉള്ളില് കടക്കാന് ശ്രമിക്കുകയായിരുന്നു. പുറത്തുള്ളവര് ഇക്കാര്യം അറിഞ്ഞില്ല.
കക്കൂസിനുള്ളില് ഒരാള് കടക്കാന് ശ്രമിക്കുന്നത് കണ്ട് കരഞ്ഞ് വെളിയിലിറങ്ങിയ സ്ത്രീയെ ഇടനാഴിയില്വച്ച് പ്രതി കയറിപ്പിടിച്ച് വിവസ്ത്രയാക്കാന് ശ്രമിക്കുകയായിരുന്നുവത്രേ. ഓടിരക്ഷപ്പെടാന് ശ്രമിച്ച യുവതിയെ ഇയാള് മര്ദ്ദിക്കുകയും മാനഭംഗപ്പെടുത്താന് ശ്രമിക്കുകയും ചെയ്തു.
കുതറിയോടി പുറത്തെത്തിയ യുവതി ബഹളം വച്ചപ്പോള് ഭര്ത്താവും മറ്റ് ആളുകളും ഓടിക്കൂടി യുവാവിനെ പിടികൂടുകയായിരുന്നു. പൊലീസെത്തി യുവതിയെ ആശുപത്രിയില് പ്രവേശിപ്പിയ്ക്കുകയും വിറോണിനെതിരെ മാനഭംഗശ്രമത്തിന് കേസെടുക്കുകയും ചെയ്തു.












Click it and Unblock the Notifications