ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; തലശേരിയില്‍ ഹര്‍ത്താല്‍
കണ്ണൂര്: തലശേരിയില് ബിജെപി-സിപിഎം സംഘര്ഷത്തില് ഒരാള് മരിക്കുകയും രണ്ടുപേര്ക്ക് പരുക്കേല്ക്കുകയും ചെയ്തു.
ബിജെപി പ്രവര്ത്തകനായ കോമത്ത്പാറ കലികാ നിവാസില് സികെ അനൂപ്(21)ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ബിജെപി പ്രവര്ത്തകന് റിജേഷിനെ കോഴിക്കോട് മെഡിക്കല് കോളെജ് ആശുപത്രയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎം പ്രവര്ത്തകനായ ജിതേഷിനും പരുക്കേറ്റിട്ടുണ്ട്.
സംഘര്ഷത്തെത്തുടര്ന്ന് ഒട്ടേറെ വീടുകള്ക്കുനേരെ ബോംബേറും ആക്രമണവും ഉണ്ടായിട്ടുണ്ട്. അനൂപിന്റെ വധത്തില് പ്രതിഷേധിച്ച് ബിജെപി തലശേരിയില് ശനിയാഴ്ച ഹര്ത്താലാചരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രിയിലാണ് ബിജെപി-സിപിഎം പ്രവര്ത്തകര്തമ്മില് സംഘര്ഷമുണ്ടായത്. തങ്ങളുടെ പ്രവര്ത്തകരുടെ വീടുകള്ക്ക് നേര്ക്ക് സിപിഎമ്മുകാര് അക്രമം നടത്തുകയായിരുന്നുവെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സുഹൃത്തിന്റെ വീട്ടില് നിന്നും മടങ്ങവേയാണ് അനൂപിന് നേരെ ആക്രമണമുണ്ടായത്.
എന്നാല് അനൂപ് സിപിഎമ്മുകാര്ക്കെതിരെ പ്രയോഗിക്കാനായി കയ്യില് കരുതിയിരുന്ന ബോംബ് പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് സിപിഎം പറയുന്നത്.
ഓട്ടോയില് പോവുകയായിരുന്ന സിപിഎം പ്രവര്ത്തകര്ക്കെതിരെ ബോംബേറുണ്ടായന്നെ വിവരത്തെത്തുടര്ന്ന് സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടയില് അനൂപിനെയും റിജേഷിനെയും വീണുകിടക്കുന്ന നിലയില് കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസാണ് ഇരുവരെയും ആശുപത്രിയില് എത്തിച്ചത്. ആശുപത്രിയിലെത്തുംമുമ്പേതന്നെ അനൂപ് മരിച്ചിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications