ആത്മഹത്യ തടയാന്‍ പാലത്തിന്‌ കീഴേ വലവിരിക്കുന്നു
സാന്ഫ്രാന്സിസ്കോ: ആത്മഹത്യചെയ്യാനായി ചാടുന്നവരെ തടയാനായി പാലത്തിന് താഴെ വലവിരിക്കുന്നു. സാന്ഫ്രാന്സിസ്കോയിലെ ഗോള്ഡന് ഗേറ്റ് പാലത്തിന് താഴേയാണ് ആത്മഹത്യതടയാനായി വലവിരിക്കാന് അധികൃതര് തീരുമാനിച്ചിരിക്കുന്നത്.
1937ല് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തതിന് ശേഷം മൊത്തം 2,000 പേരാണ് ആത്മഹത്യയ്ക്കായി ഈ പാലംതിരഞ്ഞെടുത്തത്. ഈ വര്ഷം ഇതുവരെ 19പേരാണ് പാലത്തില്നിന്നും ചാടി മരിച്ചത്.
ഗോള്ഡന് ഗേറ്റ് പാലത്തില് നിന്നും ചാടിയുള്ള ആത്മഹത്യ തടയുന്നതിന് നിയോഗിച്ച കാലിഫോര്ണിയ പാനലാണ് പാലത്തിന് ചുവടെ വലവിരിക്കാനുള്ള നിര്ദ്ദേശത്തിന് പിന്തുണ നല്കിയിരിക്കുന്നത്. സാന്ഫ്രാന്സിസ്കോ നഗരത്തിലേയ്ക്കുള്ള പ്രവേശനമാര്ഗമായ ഈ തൂക്കുപാലത്തിന് 1,280 മീറ്റര് നീളമുണ്ട്.
പാലത്തിന്റെ വളങ്ങളിലുള്ള നടവഴിക്ക് ആറുമീറ്റര് താഴേ 20 അടി നീളത്തില് വല വിരിക്കാനാണ് തീരുമാനം. ഇതിന് 40മുതല് 50ദശലക്ഷം ഡോളര്വരെ ചെലവാകുമെന്നാണ് കരുതുന്നത്.
ജനങ്ങള് ആത്മഹത്യ ചെയ്യുന്നതിനായി പാലത്തെ ആശ്രയിക്കുന്നത് കൂടിവരുന്നതിനിടെ 1970മുതല് വലസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല് പാരിസ്ഥിതിക പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം ഈ പദ്ധതിയ്ക്ക് മുന്നില് തടസമായി നില്ക്കുകയായിരുന്നു.












Click it and Unblock the Notifications