Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക മാന്ദ്യം ഇന്ത്യലേയ്‌ക്കും പടര്‍ന്നേയ്‌ക്കാമെന്ന്‌ മുന്നറിപ്പ്‌

വാഷിങ്‌ടണ്‍: ആഗോളതലത്തില്‍ രൂക്ഷമായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഓഹരിവിപണിയിലൂടെയും വിദേശവിനിമയ വിപണിയിലൂടെയും ഇന്ത്യയിലേയ്‌ക്കും പടരാന്‍ സാധ്യതയുണ്ടെന്ന്‌ റസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഡി സുബ്ബറാവു മുന്നറിയിപ്പ്‌ നല്‍കി.

എന്നാല്‍ ഇത്തരമൊരു പ്രതിസന്ധിയുണ്ടായാല്‍ അത്‌ തടയാന്‍ രാജ്യത്തിന്‌ ശേഷിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്‌) യോഗത്തില്‍ പങ്കെടുക്കവേയാണ്‌ സുബ്ബറാവു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌.

സാമ്പത്തിക മാന്ദ്യം പണയവായ്‌പാ വിപണികളില്‍ പരോക്ഷ സ്വാധീനം ചെലുത്തിയേയ്‌ക്കാമെന്നും അപായ സാധ്യതകള്‍ ഒഴിവാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ സ്വീകരിച്ച നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ കമ്പനികളുടെ പലിശഭാരം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല നിയന്ത്രണങ്ങള്‍ രാജ്യാന്തര വിപണിയില്‍ത്തന്നെ പണക്ഷാമമുണ്ടാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ബാങ്കിങ്‌ മേഖല സുശക്തമാണ്‌. ആഗോളമാന്ദ്യത്തെ അതിജീവിക്കാന്‍ അതിന്‌ കെല്‍പ്പുണ്ട്‌. ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം റിസര്‍വ്‌ ബാങ്ക്‌ അനുവദിച്ചിട്ടുണ്ട്‌. ബാങ്ക്‌ നിക്ഷേപങ്ങള്‍ക്കെന്ന പോലെ നാണ്യവിപണികള്‍ക്കും മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഏര്‍പ്പെടുത്തുന്നത്‌ ആലോചിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയില്‍ ബാങ്ക്‌ നിക്ഷേപങ്ങള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെവരെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ റിസര്‍വ്‌ ബാങ്ക്‌ അനുവദിക്കുന്നുണ്ട്‌. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത്‌ നാണ്യവിപണിയിലേയ്‌ക്കും മ്യൂച്വല്‍ ഫണ്ട്‌ മേഖലയിലേയ്‌ക്കും വ്യാപിപ്പിക്കാവുന്നതാണ്‌- സുബ്ബറാവു അഭിപ്രായപ്പെട്ടു.

ബാങ്കിങ്‌ മേഖലയിലെ തകര്‍ച്ചയെത്തുടര്‍ന്നുള്ള പ്രതിസന്ധി ആഗോള സാമ്പത്തിക മാന്ദ്യത്തിന്‌ ഇടയാക്കുന്നത്‌ തടയാന്‍ ഐഎംഎഫ്‌ അടിയന്തരമായി ഇടപെടണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടു. സാമ്പത്തിക വിപണികളിലെ പ്രതിസന്ധിയും നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും ആശങ്കയും മാന്ദ്യത്തിലേയ്‌ക്ക്‌ വഴിതുറക്കുകയാണെന്ന്‌ ഐഎംഎഫ്‌ യോഗത്തില്‍ പങ്കെടുത്ത ധനമന്ത്രി പി ചിദംബരം മുന്നറിയിപ്പ്‌ നല്‍കി.

ആശങ്കയുളവാക്കിക്കൊണ്ട്‌ അനുദിനം രൂക്ഷമാകുന്ന ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയില്‍ ഇന്ത്യയില്‍ അതിന്റെ സ്വാധീനത്തെക്കുറിച്ച്‌ ധനകാര്യമേഖലയുടെ തലപ്പത്തുനിന്നും ഇത്തരത്തിലൊരു മുന്നറിയിപ്പുണ്ടാകുന്നത്‌ ഇതാദ്യമാണ്‌.

ഇതിനിടെ ആഗോള പ്രതിസന്ധി നേരിടുന്നതിനായി പൊതു തന്ത്രം മെനയാന്‍ യൂറോപ്യന്‍ നേതാക്കള്‍ പാരീസില്‍ യോഗം ചേര്‍ന്നു. എന്നാല്‍ പൊതുരക്ഷാ പദ്ധതി എന്ന നിര്‍ദ്ദേശത്തെ മേഖലയിലെ പ്രമുഖ രാജ്യങ്ങളായ ഫ്രാന്‍സും ജര്‍മനിയും എതിര്‍ക്കുകയാണ്‌.

അതിവേഗ പരിഹാരമാണ്‌ ഇപ്പോള്‍ ആവശ്യമെന്നും അനേക രാജ്യങ്ങളുള്ള മേഖലയില്‍ പൊതുനിധി രൂപീകരണം ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കിയാക്കുമെന്നും ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ജല മെര്‍ക്കലും ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസിയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+