അഭയ കേസ്‌: സര്‍ക്കാറിനും സിബിഐയ്‌ക്കും നോട്ടീസ്‌
ദില്ലി: അഭയ ആക്ഷന് കൗണ്സില് കണ്വീനര് ജോമോന് പുത്തന്പുരയ്ക്കലിനെതിരെ ഹൈക്കോടതി ഉത്തരവിട്ട അന്വേഷണത്തിലെ ചോദ്യങ്ങള്ക്ക് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് സംസ്ഥാന സര്ക്കാറിനും സിബിഐയ്ക്കും നോട്ടീസയയ്ക്കാന് സുപ്രിം കോടതി നിര്ദ്ദേശിച്ചു. ജോമോനെതിരെ ഹൈക്കോടതി ഉത്തരവിട്ട് അന്വേഷണത്തിന് സുപ്രീം കോടതി നല്കിയ സ്റ്റേ തുടരും.
തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോന് പുത്തന്പുരയ്ക്കല് നല്കിയ ഹര്ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വാദം കേട്ടത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications