ബജ്‌റംഗദളിനെതിരെ കര്‍ശന നടപടി വേണം വിഎസ്‌
ദില്ലി: സംഘപരിവാര് സംഘടനയായ ബജ്റംഗ്ദളിനെതിരെ കര്ശന നടപടി സ്വീകരിയ്ക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
ദില്ലിയില് നടക്കുന്ന ദേശീയോദ്ഗ്രഥന കൗണ്സില് യോഗത്തില് പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഒറീസയിലും കര്ണാടകത്തിലും ഉണ്ടായ സംഭവങ്ങള് അപലപനീയമാണ്.
ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങള് മനുഷ്യത്വരഹിതവും നിയമവാഴ്ചയെ തകര്ക്കുന്നതും തീവ്രവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്നതും കൂടിയാണെന്ന് വിഎസ് ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങളെ സംരക്ഷിയ്ക്കാന് അതാത് സംസ്ഥാനങ്ങളിലെ സര്ക്കാരുകള് തയാറകണം. ഇക്കാര്യത്തിലുള്ള ബാധ്യത കേന്ദ്ര സര്ക്കാരും നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരവാദത്തെ അടിച്ചമര്ത്തുന്നതിന് കേരളം പൂര്ണ പിന്തുണ നല്കും. ജനാധിപത്യ മതേതരത്വ മൂല്യങ്ങളില് ഉറച്ചു നിന്നു കൊണ്ടു വേണം ഭീകരവാദത്തെ നേരിടാനെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications