Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഴല്ക്കിണറിനുള്ളില് വീണ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു

ആഗ്ര: നാല്‌ ദിവസം മുമ്പ്‌ ആഗ്രയിലെ ലെഹ്‌റാക്‌പുര ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരന്‍ സോനുവിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു.

96 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരനെ സൈന്യം പുറത്തെടുത്തെങ്കിലും മരണവിവരം സ്ഥിരീകരിച്ചിരുന്നില്ല.

തൊട്ടടുത്തുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരാണ്‌ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്‌.

കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെ പത്തു മണിയോടെയാണ്‌ കളിച്ചു കൊണ്ടിരിയ്‌ക്കുന്നതിനിടെ 150 അടിയിലേറെ ആഴമുള്ള കുഴല്‍ക്കിണറിലേക്ക്‌ സോനു വീണത്‌. ഏകദേശം 70 അടി താഴ്‌ചയില്‍കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നു.

കുഴല്‍ക്കിണറിന്‌ സമാന്തരമായി തുരങ്കം നിര്‍മ്മിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. എന്നാല്‍ കിണറില്‍ മണ്ണിടിഞ്ഞ്‌ കുട്ടി കൂടുതല്‍ താഴ്‌ചയിലേക്ക്‌ വീണതോടെ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+