പ്രിയരഞ്‌ജന്‍ ദാസ്‌ മുന്‍ഷി ആശുപത്രിയില്‍
ദില്ലി: കേന്ദ്രവാര്ത്താവിതരണ മന്ത്രി പ്രിയരഞ്ജന് ദാസ് മുന്ഷി ആശുപത്രിയില്. കടുത്ത ഹൃദയാഘാതത്തെത്തുടര്ന്ന് തിങ്കളാഴ്ച പുലര്ച്ചെയാണ് ഇദ്ദേഹത്തെ ഓള് ഇന്ത്യ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല് സയന്സസില്(എയിംസ്) പ്രവേശിപ്പിച്ചത്.
ഗുരുതരാവസ്ഥയിലായ മുന്ഷി വെന്റിലേറ്ററിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് റിപ്പോര്ട്ട്.
ആശുപത്രിയില് പ്രവേശിപ്പിക്കുമ്പോള്ത്തന്നെ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ ഒരു ഭാഗം പൂര്ണമായി പ്രവര്ത്തന രഹിതമായിരുന്നുവെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
കടുത്ത ഹൃദയാഘാതത്തെത്തുടര്ന്ന് അറുപത്തിരണ്ടുകാരനായ മുന്ഷിയെ അടുത്തിടെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.


Click it and Unblock the Notifications