പ്രാഥമിക വിദ്യാഭ്യാസം കേരളം മുന്നില്
ചെന്നൈ: നൂറ് ശതമാനം സാക്ഷരത നേട്ടത്തിന് പുറമെ സമഗ്ര വിദ്യാഭ്യാസ വികസന സൂചികയിലും കേരളം മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി ഒന്നാമതെത്തി.
2006-07 വര്‍ഷത്തെ പ്രൈമറി, അപ്പര്‍ പ്രൈമറി മേഖലയിലെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് എഡ്യൂക്കേഷന്‍ പ്ലാനിംഗ് ആന്റ് അഡ്‌മിനിസ്‌ട്രേഷന്‍ (എന്‍യുഇപിഎ) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളം ഒന്നാമതെത്തിയത്.
കേരളത്തിന് പിന്നാലെ ദില്ലിയാണ് പട്ടികയില്‍ രണ്ടാമത് നിലനില്‌ക്കുന്നത്. തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തി.
സംസ്ഥാനത്തെ സ്‌കൂളുകളുടെ എണ്ണം, അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അനുപാതം. സ്‌കൂളുകളുടെ ഘടന, വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ 23 മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.












Click it and Unblock the Notifications