ഗോവന്‍ മന്ത്രിയുടെ മകന്‍ മാനഭംഗക്കേസില്‍
പനജി: ഗോവ വിദ്യാഭ്യാസ മന്ത്രിയുടെ മകന് ജര്മ്മന് സ്വദേശിയായ പെണ്കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന് പരാതി. സംഭവത്തെക്കുറിച്ച് പൊലീസിന് രേഖാമൂലം പരാതി നല്കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പെണ്കുട്ടിയുടെ അമ്മ വാര്ത്താസമ്മേളനത്തില് ആരോപിച്ചു.
ഇന്ത്യയുടെ പുരാണേതിഹാസങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി ഗോവയില് കഴിയുന്ന ഫദേസ ഫുക്സി എന്ന ജര്മ്മന് വനിതയുടെ മകളാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ഗോവയിലെ മന്ത്രി അറ്റനേഷ്യോ മൊണ്സറാറ്റെയുടെ മകന് രോഗിത് മൊണ്സറാറ്റേ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.
പനജിയ്ക്കടുത്ത് മിരാമറില് സ്കൂള് വിദ്യാര്ത്ഥിനിയായ മകളുമായി സൗഹൃദം സ്ഥാപിച്ച രോഹിത് അവളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല എസ്എംഎസുകളിലൂടെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും മാതാപ് ആരോപിച്ചു.
എംബിഎ വിദ്യാര്ത്ഥിയായ രോഹിതിനെതിരെ ഒക്ടോബര് രണ്ടിനാണത്രേ ഫുക്സി പൊലീസില് പരാതി നല്കിയത്. എന്നാല് കേസ് രജിസ്റ്റര് ചെയ്യാനോ രോഹിതിനെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന് ഇവര് ആരോപിക്കുന്നു.
മാത്രമല്ല പീഡനത്തിനിരയായ കുട്ടിയോട് പൊലീസുകാര് കുറ്റവാളിയോടെന്നപോലെയാണ് പെരുമാറുന്നതെന്നും അഭിഭാഷകനൊപ്പം വാര്ത്താസമ്മേളനം നടത്തിയ ഫുക്സ് കുറ്റപ്പെടുത്തി.
കേസ് പിന്വലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഭാര്യയും മറ്റുരണ്ടു സ്ത്രീകളും ഇവരെ വന്ന് കണ്ടിരുന്നുവത്രേ. സംഭവത്തെക്കുറിച്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications