Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനിയുടെ രാഷ്‌‌ട്രീയപ്രവേശനത്തിനായി ആരാധകര്‍ നിരാഹാരത്തിന്‌

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്‌ രാഷ്ട്രീയത്തില്‍ പ്രവേശിച്ചില്ലെങ്കില്‍ മരണംവരെ നിരാഹാരമിരിക്കുമെന്ന്‌ ആരാധകര്‍. ഞായറാഴ്‌ച ചെന്നൈയില്‍ ചേര്‍ന്നയോഗത്തിലാണ്‌ ആരാധകര്‍ അനിശ്ചിതകാല നിരാഹാര ഭീഷണി മുഴക്കിയിരിക്കുന്നത്‌.

രജനീകാന്തിന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ആവശ്യപ്പെട്ട്‌ രണ്ടുമാസമായി തമിഴ്‌നാട്ടില്‍ ആരാധകര്‍ നടത്തിക്കൊണ്ടിരുന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിപ്പെട്ടിരുന്നു. രജനി രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട്‌ ആയിരക്കണക്കിന്‌ പോസ്‌റ്ററുകളാണ്‌ ചെന്നൈ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ രജനിയുടെ ആരാധകര്‍ ദേശീയ ദ്രാവിഡ മക്കള്‍ മുന്നേറ്റകഴകമെന്ന പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിക്കുകയും രജനിയുടെ മുഖചിത്രത്തോടുകൂടിയ പാര്‍ട്ടി പതാക പുറത്തിറക്കുകയും ചെയ്‌തിരുന്നു.

തമിഴകത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ രജനീകാന്തിന്റെ പിന്തുണ തേടിയെത്തുമെന്നും വോട്ടെടുപ്പു കഴിഞ്ഞാല്‍ അവര്‍ രജനിയെ കറിവേപ്പില പോലെ ഉപേക്ഷിക്കുമെന്നും ഞായറാഴ്‌ചത്തെ യോഗത്തില്‍ ആരാധകര്‍ ചൂണ്ടിക്കാണിച്ചു.

ആരാധകരുടെ ഭീഷണിയോട്‌ രജനി ഇതേവരെ പ്രതികരിച്ചിട്ടില്ല. യന്തിരന്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട്‌ രജനി ഇപ്പോള്‍ ഗോവയിലാണ്‌. ഇതിനിടെ ബുധനാഴ്‌ച രജനി ഫാന്‍സ്‌ അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന്‌ അദ്ദേഹവുമായി അടുത്ത ചില വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+